Tuesday, July 16, 2019 Last Updated 38 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 08.52 AM

എംബിബിഎസ് മോഹവുമായി ആല്‍ബിന്‍ ജോസഫ്, പഠനം അനുവദിക്കാന്‍ കഴിയില്ലെന്നു മെഡിക്കല്‍ ബോര്‍ഡ്

medical study

മൂവാറ്റുപുഴ : ശാരീരിക വെല്ലുവിളി നേരിടുന്ന ഈസ്റ്റ് മാറാടി അമ്പാട്ടുകുഴിയില്‍ ഷാജിയുടെ മകന്‍ ആല്‍ബിന്‍ ജോസഫിന്റെ എംബിബിഎസ് പഠനം അനുവദിക്കാന്‍ കഴിയില്ലെന്നു മെഡിക്കല്‍ ബോര്‍ഡ്. ശരിയായ വിധത്തില്‍ സ്പൈനല്‍ കോഡ് രൂപപ്പെടാത്ത സ്പൈനല്‍ ബിഫിഡ എന്ന അസുഖം മൂലം ജന്മനാ അരയ്ക്കു കീഴെ തളര്‍ന്നു പോയ ആല്‍ബിന്‍ ശാരീരിക വൈകല്യങ്ങളെ തോല്‍പിച്ചാണ് പത്താം ക്ലാസും പ്ലസ് ടുവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചത്.

നീറ്റ് പരീക്ഷ എഴുതി ആല്‍ബിന്‍ ദേശീയ തലത്തില്‍ ഭിന്നശേഷിക്കാരുടെ ലിസ്റ്റില്‍ 1294-ാം റാങ്ക് നേടി. സംസ്ഥാനത്ത് ആകെയുള്ള എംബിബിഎസ് സീറ്റുകളില്‍ 55 എണ്ണം ശാരീരിക വൈകല്യമുള്ളവര്‍ക്കാണ്. ഇതനുസരിച്ച് 80% വരെ വൈകല്യമുള്ളവര്‍ക്ക് പ്രവേശന യോഗ്യതയുണ്ട്. ഇതിനിടയിലാണ് ആല്‍ബിന് 85% വൈകല്യമുണ്ടെന്നു കാണിച്ച് പ്രവേശനം നിഷേധിച്ചത്.

പരിശോധനകള്‍ക്കു ശേഷം ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ യന്ത്ര സഹായത്താല്‍ വൈകല്യങ്ങള്‍ 80 ശതമാനത്തില്‍ താഴെയാകുമെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മെഡിസിന്‍ പഠനം സാധ്യമല്ലെന്നാണ് 2 ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇതു പരിഗണിക്കാതെ ആല്‍ബിന്റെ പ്രവേശനം സാധ്യമാകുമോ എന്നു പരിശോധിക്കാന്‍ കോടതി എന്‍ട്രന്‍സ് കമ്മിഷണറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം എന്‍ട്രന്‍സ് കമ്മിഷണറും ആല്‍ബിന്റെ എംബിബിഎസ് പഠനം സാധ്യമാകില്ലെന്ന് കോടതിയെ അറിയിച്ചു.

85% ശാരീരിക വൈകല്യമുണ്ടെന്നു ചൂണ്ടിക്കാട്ടി തള്ളിയ എന്‍ട്രന്‍സ് കമ്മിഷണറുടെ തീരുമാനം ചോദ്യം ചെയ്ത് ആല്‍ബിന്‍ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പുതിയൊരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തന്റെ പ്രവേശനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച് പ്രതീക്ഷ കൈവിടാതെ കോടതിയുടെ വിധിക്കായി കാത്തിരിക്കുകയാണ് ആല്‍ബിന്‍.

Ads by Google
Thursday 11 Jul 2019 08.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW