Tuesday, July 16, 2019 Last Updated 52 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 10.02 AM

ആലിയയെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ നിരവധി സിഗരറ്റുകള്‍ വലിച്ചിരുന്നെന്ന് അമ്മ സോണി

alia's mother

നടിയും ആലിയ ഭട്ടിന്റെ അമ്മയുമായ സോണി റസ്ദാന്‍ ഒട്ടേറെ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 1993ല്‍ റിലീസായ ഗുമ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ താന്‍ ഗര്‍ഭിണിയായിരുന്നെന്നും ചിത്രത്തിലെ ഒരു രംഗത്തിനായി നിരവധി സിഗരറ്റുകള്‍ വലിച്ചിരുന്നുവെന്നും സോണി വെളിപ്പെടുത്തിയിരിക്കുകയാണ്.

സോണിയുടെ ഭര്‍ത്താവ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഗൂമ്ര 93ലെ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. ശ്രീദേവിക്കും സഞ്ജയ് ദത്തിനുമൊപ്പമാണ് സോണി ചിത്രത്തില്‍ അഭിനയിച്ചത്. ജയിലിലെ തടവുകാരികളായാണ് ശ്രീദേവിയും സോണിയും ചിത്രത്തില്‍ വേഷമിട്ടത്. ചിത്രത്തിലെ ഒരു രംഗത്തിനായി നിരവധി സിഗരറ്റുകള്‍ വലിക്കേണ്ടി വന്നെന്നും അന്ന് ഗര്‍ഭിണിയായിരുന്നവെന്ന് അറിയില്ലായിരുന്നുവെന്നും സോണി പറയുന്നു. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

'നിരവധി അഭിനന്ദനം ലഭിച്ച, ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന്. ശ്രീദേവിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഓര്‍ത്തെടുക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍. അന്ന് ആലിയ ഭട്ടിനെ ഗര്‍ഭിണിയായിരുന്ന സമയമാണ്, ഷൂട്ടിങ് സമയത്ത് അതറിയില്ലായിരുന്നു. നിരവധി സിഗരറ്റുകള്‍ വലിക്കുന്ന രംഗമൊക്കെ ഗര്‍ഭിണിയായിരുന്നപ്പോള്‍ ചെയ്തതാണെന്ന് പിന്നീടാണ് അറിയുന്നത്''- സോണി ട്വീറ്റ് ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW