Tuesday, July 16, 2019 Last Updated 18 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 02.35 PM

ഫെയ്സ്ബുക്ക് ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് സ്റ്റീവ് വോസ്നിയാക്

apple co founder steve wozniak wants facebook users to delete their accounts

സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ഫെയ്സ്ബുക്ക് ഉപേക്ഷിക്കാന്‍ മുന്നറിയിപ്പ് നല്‍കി ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക്. യുഎസിലെ റൊണാള്‍ഡ് റേഗന്‍ നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വോസ്നിയാക് ഫെയ്സ്ബുക്ക് അടക്കമുളള മുന്‍നിര ടെക് കമ്പനികള്‍ക്കെതിരെ പ്രതികരിച്ചത്.

ഇതിന് മുൻപും സോഷ്യല്‍ മീഡിയയിലെ പ്രൈവസി ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി ശ്രദ്ധേയനായ വ്യക്തിയാണ് വോസ്നിയാക്. ഫെയ്സ്സ്ബുക്ക് ഉപേക്ഷിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയാണ് അദ്ദേഹം ഇപ്പോൾ. ഫെയ്സ്ബുക്ക് ഉള്‍പ്പെട്ട കേംബ്രിഡ്ജ് അനലറ്റിക വിവാദത്തിന് പിന്നാലെ വോസ്നിയാക് തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ചിരുന്നു.

"പല പോസ്റ്റുകളും നമ്മൾ ലൈക്ക് ചെയ്യാറുണ്ട്. എന്നാൽ, ഇത് നമ്മുടെ സുഹൃത്തുക്കള്‍ മാത്രമെ അറിയുന്നുളളു എന്നാണ് നമ്മുടെ ധാരണ. എന്നാല്‍ ഫെയ്സ്ബുക്ക് ഇക്കാര്യത്തിലും നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നിങ്ങളുടെ ചില പ്രവർത്തനങ്ങൾ നേരിട്ട് പരസ്യക്കാരിലേക്ക് കൈമാറിയാണ് ഫെയ്സ്ബുക്ക് പ്രധാനമായും വരുമാനമുണ്ടാക്കുന്നതെന്നും വോസ്നിയാക് പറഞ്ഞു.

സ്വകാര്യത നിലനിര്‍ത്താന്‍ ഫെയ്സ്ബുക്ക് പൂര്‍ണമായും ഉപേക്ഷിക്കുക. ഇത് അല്ലാതെ മറ്റൊരു വഴിയും ഞാന്‍ കാണുന്നില്ല. ഫെയ്സ്ബുക്ക് ശീലമായ ആളുകള്‍ ഇതില്‍ നിന്നും മാറി ചിന്തിക്കാന്‍ വഴി കണ്ടെത്തണമെന്നും വോസ്നിയാക് പറയുന്നു.

എന്നാൽ, ഒരു നിശ്ചിത തുക ഉപയോക്താക്കളില്‍ നിന്നും വാങ്ങി സ്വകാര്യത നിലനിര്‍ത്തിക്കൂടെയെന്നും വോസ്നിയാക് ചോദിച്ചു. പണം നല്‍കി എനിക്കെന്തുകൊണ്ട് സ്വകാര്യത സൂക്ഷിക്കാന്‍ ഫെയ്സ്ബുക്ക് ഒരവസരം നല്‍കുന്നില്ല. സ്വകാര്യത പരസ്യത്തിന് ഉപയോഗിക്കാതെ പണം വാങ്ങി പ്രൈവസി നിലനിര്‍ത്തുന്നതിനെപ്പറ്റി ഫെയ്സ്ബുക്കിന് ആലോചിക്കാമെന്നും വോസ്നിയാക് പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW