Tuesday, July 16, 2019 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.06 AM

കിമ്മിനെ ഔദ്യോഗിക രാഷ്‌ട്രത്തലവനാക്കാന്‍ ഭരണഘടനാ ഭേദഗതി

uploads/news/2019/07/321111/in4.jpg

പ്യോങ്‌യാങ്‌: കിം ജോങ്‌ ഉന്നിനെ ഔദ്യോഗിക രാഷ്‌ട്രത്തലവനായി പ്രഖ്യാപിക്കാന്‍ ഉത്തര കൊറിയ ഭരണഘടന ഭേദഗതി ചെയ്‌തു. കിം വഹിച്ചിരുന്ന സ്‌റ്റേറ്റ്‌ അഫയേഴ്‌സ്‌ കമ്മിഷന്‍ ചെയര്‍മാന്‍ സ്‌ഥാനം പരമോന്നത പദവിയാക്കിയാണു ഭരണഘടനാ ഭേദഗതി.
ഇതോടെ, ഉത്തരകൊറിയയുടെ ഔദ്യോഗിക രാഷ്‌ട്രത്തലവനും സ്‌റ്റേറ്റ്‌ അഫയേഴ്‌സ്‌ കമ്മിഷന്‍ ചെയര്‍മാനുമായി കിം തുടരും. പിതാവ്‌ കിം ജോങ്‌ ഇല്ലിന്റെ മരണത്തിനു പിന്നാലെയാണു ഉത്തര കൊറിയയുടെ പരമോന്നത ഭരണാധികാരിയായി കിം ജോങ്‌ ഉന്‍ എത്തുന്നത്‌. കൊറിയന്‍ വര്‍ക്കേഴ്‌സ്‌ പാര്‍ട്ടി സെക്രട്ടറി, സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ ചെയര്‍മാന്‍, കൊറിയന്‍ പീപ്പിള്‍സ്‌ ആര്‍മി സുപ്രീം കമാന്‍ഡര്‍ പദവികളും കിമ്മാണു വഹിക്കുന്നത്‌.

Ads by Google
Friday 12 Jul 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW