Tuesday, July 16, 2019 Last Updated 19 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.10 AM

ഞാന്‍ എന്തിന്‌ രാജിവയ്‌ക്കണം: എച്ച്‌.ഡി. കുമാരസ്വാമി

uploads/news/2019/07/321126/d7.jpg

ബംഗളുരു: താനെന്തിനു രാജിവയ്‌ക്കണമെന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി.
16 എം.എല്‍.എമാരുടെ രാജിയെത്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌-ജെ.ഡി.യു. സഖ്യ സര്‍ക്കാര്‍ പ്രതിസന്ധിയിലായ പശ്‌ചാത്തലത്തില്‍ കുമാരസ്വാമി ഉടന്‍ തന്നെ രാജിവച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്‌ പ്രതികരണം. "ഞാനെന്തിന്‌ ഇപ്പോള്‍ രാജിവയ്‌ക്കണം. ഞാനിപ്പോള്‍ രാജിവയ്‌ക്കണ്ട ആവശ്യമെന്താണ്‌" മാധ്യമപ്രവര്‍ത്തകരോട്‌ കുമാരസ്വാമി ആരാഞ്ഞു.
2009-10ല്‍ അന്നത്തെ മന്ത്രിമാര്‍ അടക്കമുള്ള ചില എം.എല്‍.എമാര്‍ എതിര്‍ത്തിട്ടും ബി.ജെ.പിയുടെ അന്നത്തെ മുഖ്യമന്ത്രി ബി.എസ്‌. യെദിയൂരപ്പ രാജിവയ്‌ക്കാതിരുന്ന സാഹചര്യം കുമാരസ്വാമി ചൂണ്ടിക്കാട്ടി. രണ്ടു കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ കൂടി ബുധനാഴ്‌ച രാജി വച്ച പശ്‌ചാത്തലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുമായി ഇന്നലെ കുമാരസ്വാമി ചര്‍ച്ച നടത്തി.

Ads by Google
Friday 12 Jul 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW