Tuesday, July 16, 2019 Last Updated 20 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.10 AM

മിന്നല്‍വേഗം പറ്റില്ല, രാത്രി മുഴുവന്‍ ആലോചിക്കും സ്‌പീക്കര്‍

uploads/news/2019/07/321128/d2.jpg

ബംഗളുരു: വിമത എം.എല്‍.എമാര്‍ നല്‍കിയ രാജിക്കത്തുകളില്‍ മിന്നല്‍വേഗത്തില്‍ നടപടിയില്ലെന്നും രാത്രി മുഴുവന്‍ ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും നിയമസഭാ സ്‌പീക്കര്‍ കെ.ആര്‍. രമേഷ്‌ കുമാര്‍. ഭൂരിപക്ഷം നഷ്‌ടപ്പെട്ട സര്‍ക്കാരിനെ രക്ഷിക്കാനായി തീരുമാനം വൈകിച്ചെന്ന ആരോപണം ശരിയല്ല. രാജിക്കത്തുകള്‍ ഓഫീസില്‍ ലഭിച്ചതിനു ശേഷം മൂന്നു പ്രവൃത്തിദിനങ്ങളേ കഴിഞ്ഞിട്ടുള്ളൂ. എന്നിട്ടും ഭൂകമ്പമുണ്ടായെന്ന മട്ടിലാണ്‌ എം.എല്‍.എമാരുടെ പെരുമാറ്റം.
രാജ്യത്തെ സ്‌നേഹിക്കുന്നതുകൊണ്ടും രാജികളുടെ നിജസ്‌ഥിതി ബോധ്യപ്പെടാനും വേണ്ടിയാണു സാവകാശമെടുക്കുന്നത്‌. 70 വയസായി. ഇനി നൂറു വര്‍ഷം ജീവിക്കുമെന്ന പ്രതീക്ഷയൊന്നുമില്ല. എന്നാല്‍, സമാധാനത്തോടെ മരിക്കാന്‍ കഴിയണം- അദ്ദേഹം പറഞ്ഞു.

Ads by Google
Friday 12 Jul 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW