Tuesday, July 16, 2019 Last Updated 49 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.14 AM

പിന്‍സീറ്റുകാര്‍ക്കു ഹെല്‍മെറ്റും സീറ്റ്‌ ബെല്‍റ്റും: നടപടി ഉടനില്ല

uploads/news/2019/07/321160/k5.jpg

തിരുവനന്തപുരം : മന്ത്രിയോട്‌ ആലോചിക്കാതെ പിന്‍സീറ്റുകാര്‍ക്കു ഹെല്‍മെറ്റും സീറ്റ്‌ ബെല്‍റ്റും നിര്‍ബന്ധമാക്കി ഉത്തരവിറക്കിയ ഗതാഗത സെക്രട്ടറി വെട്ടില്‍. ഇതോടെ ധൃതിപിടിച്ച്‌ ഉത്തരവ്‌ നടപ്പാക്കേണ്ടെന്ന നിലപാടില്‍ മന്ത്രിയും സര്‍ക്കാരും.
തന്നോട്‌ ആേലാചിക്കാതെ, ഉത്തരവ്‌ നടപ്പാക്കാന്‍ ഗതാഗത കമ്മിഷണര്‍ക്കും ഡി.ജി.പിക്കും ഗതാഗത സെക്രട്ടറി കത്തു നല്‍കിയതാണു മന്ത്രി എ.കെ. ശശീന്ദ്രനെ ചൊടിപ്പിച്ചത്‌. ഇതോടെ ആവശ്യമായ ബോധവല്‍ക്കരണത്തിനു ശേഷം മാത്രം ഉത്തരവ്‌ നടപ്പാക്കിയാല്‍ മതിയെന്ന നിലപാടില്‍ മന്ത്രിയെത്തി.
സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തിലാണ്‌ ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ്‌ യാത്രക്കാര്‍ക്കു ഹെല്‍മറ്റും കാറുകളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കു സീറ്റ്‌ ബെല്‍റ്റും നിര്‍ബന്ധിതമാക്കി ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കിയത്‌.
പോലീസും മോട്ടോര്‍വാഹനവകുപ്പും പരിശോധന ശക്‌തമാക്കണമെന്നും കത്തില്‍ ജ്യോതിലാല്‍ നിര്‍ദേശിച്ചിരുന്നു.

Ads by Google
Friday 12 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW