Tuesday, July 16, 2019 Last Updated 11 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.19 AM

ഒടുവില്‍ ഇന്ത്യക്കും ഓസീസിനും കിട്ടിയില്ല

uploads/news/2019/07/321174/s4.jpg

ബിര്‍മിങ്‌ഹാം: ലോകകപ്പ്‌ സെമിഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഐ.സി.സി. റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്‌ഥാനക്കാരായ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പുറത്താകലുകള്‍ ഏറെക്കുറേ ഒരുപോലെ.
സെമിവരെ ഇരുടീമുകളുടെയും മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ച മുന്‍നിര ബാറ്റിങ്‌ തകര്‍ന്നതാണ്‌ അവരെ പുറത്തേക്കു നയിച്ചത്‌. ന്യൂസിലന്‍ഡിനെതിരേ ഇന്ത്യ നാലു വിക്കറ്റിന്‌ 24 എന്ന നിലയിലേക്കു വീണപ്പോള്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ മൂന്നിന്‌ 14 എന്ന നിലയിലാണ്‌ തകര്‍ന്നത്‌.
ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരില്‍ ആദ്യ രണ്ടു സ്‌ഥാനക്കാരായ രോഹിത്‌ ശര്‍മയും ഡേവിഡ്‌ വാര്‍ണറും മങ്ങിയതാണ്‌ ഇരുടീമുകള്‍ക്കും തിരിച്ചടിയായത്‌. തകര്‍ച്ചയില്‍ നിന്നു കരകയറ്റത്‌ ഇരുടീമുകളുടെയും മുന്‍ നായകന്മാരാണെന്നതും ശ്രദ്ധേയമാണ്‌.
ഇന്ത്യക്ക്‌ മുന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണിയുടെ പ്രകടനം നിര്‍ണായകമായപ്പോള്‍ ഓസീസിന്‌ സ്‌റ്റീവന്‍ സ്‌മിത്താണ്‌ രക്ഷകനായത്‌. ഇരുവരും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ റണ്ണൗട്ടാകുകയായിരുന്നു എന്നതും കൗതുകമായി.

Ads by Google
Friday 12 Jul 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW