Tuesday, July 16, 2019 Last Updated 31 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.28 AM

ഓഹരി വിപണികള്‍ നേട്ടത്തില്‍

uploads/news/2019/07/321187/f1.jpg

മുംബൈ: രാജ്യാന്തര വിപണികളിലെ അനുകൂല സാഹചര്യങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരിവിപണിയിലും കുതിപ്പ്‌. കേന്ദ്ര ബജറ്റിനുശേഷം കാര്യമായ കുതിപ്പ്‌ പ്രകടിപ്പിക്കാതിരുന്ന ബോംബെ സെന്‍സെക്‌സ്‌ ഇന്നലത്തെ വ്യാപാരദിനം സ്വന്തമാക്കിയത്‌ 266 പോയിന്റ്‌ നേട്ടം. ദേശീയ ഓഹരി സൂചിക നിഫ്‌റ്റി ഉയര്‍ന്നത്‌ 84 പോയിന്റ്‌.
ജൂലൈ അവസാനിക്കുംമുമ്പ്‌ നിരക്കു കുറച്ചേക്കുമെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്‌ അധികൃതരുടെ സൂചനകളാണ്‌ രാജ്യാന്തര വിപണികള്‍ക്ക്‌ ഉത്തേജനം പകര്‍ന്നത്‌. ഫെഡ്‌ റിസര്‍വ്‌ ചെയര്‍മാന്‍ ജെറോം പവലാണ്‌ പലിശനിരക്കു കുറയ്‌ക്കലിലേക്കു വിരല്‍ചൂണ്ടുന്ന സൂചന നല്‍കിയത്‌. രാജ്യാന്തര വിപണികളിലെ ഉണര്‍വ്‌ ഇന്ത്യന്‍ വിപണികള്‍ക്കും ഉത്തേജനമായി. ഇറക്കുമതിച്ചുങ്കം സംബന്ധിച്ച തര്‍ക്കവിഷയങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ചയ്‌ക്കു തയാറായ യു.എസ്‌. നീക്കവും വിപണിയില്‍ അനുകൂല ചലനത്തിനു വഴിവച്ചു.
നിക്ഷേപകര്‍ ഓഹരിവാങ്ങലിലേക്കു ശ്രദ്ധയൂന്നിയതോടെ സെന്‍സെക്‌സ്‌ ഒരുഘട്ടത്തില്‍ 335 പോയിന്റോളം കുതിച്ചുകയറി. പിന്നീട്‌ തിരിച്ചിറങ്ങി 266.07 പോയിന്റ്‌ നേട്ടത്തില്‍ 38,823.11 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. ഭൂരിപക്ഷം ഓഹരികള്‍ക്കും ലാഭം സമ്മാനിച്ച വ്യാപാരദിനത്തിനൊടുവില്‍ 83 പോയിന്റുയര്‍ന്ന്‌ 11,582.90 പോയിന്റിലാണു നിഫ്‌റ്റി ക്ലോസ്‌ ചെയ്‌തത്‌.
ലോഹ, വാഹന ഓഹരികളാണ്‌ ഇന്നലെ നേട്ടം സ്വന്തമാക്കിയവരില്‍ മുന്‍നിരയില്‍. ഹീറോ മോട്ടോകോര്‍പ്പാണ്‌ സെന്‍സെക്‌സില്‍ ലാഭമുണ്ടാക്കിയവരുടെ പട്ടികയില ആദ്യസ്‌ഥാനത്ത്‌. 4.46 ശതമാനം നേട്ടം കരസ്‌ഥമാക്കിയ ഹീറോയ്‌ക്കു പിന്നില്‍ ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ടാറ്റാ മോട്ടോഴ്‌സ്‌, വേദാന്ത, എസ്‌.ബി.ഐ, എം ആന്‍ഡ്‌ എം, സണ്‍ ഫാര്‍മ, ടാറ്റാ സ്‌റ്റീല്‍, എച്ച്‌.ഡി.എഫ്‌.സി. തുടങ്ങിയവയുടെ ഓഹരികളും മികച്ച പ്രകടനം കാഴ്‌ചവച്ചു. ഓഹരിവിലയില്‍ 1.27 ശതമാനത്തോളം ഇടിവു രേഖപ്പെടുത്തിയ ടെക്‌ മഹീന്ദ്ര, യെസ്‌ ബാങ്ക്‌, ടി.സി.എസ്‌, എല്‍.ആന്‍ഡ്‌ ടി, ആക്‌സിസ്‌ ബാങ്ക്‌, എന്‍.ടി.പി.സി. എന്നിവ നിറംമങ്ങി.

Ads by Google
Friday 12 Jul 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW