Tuesday, July 16, 2019 Last Updated 31 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.28 AM

21,700 കോടിയുടെ ആസ്‌തികള്‍ വില്‍ക്കാന്‍ അനില്‍ അംബാനി

ന്യൂഡല്‍ഹി: കടക്കെണിയില്‍നിന്നു കരകയറാനുള്ള അവസാനവട്ട ശ്രമവുമായി റിലയന്‍സ്‌ ഗ്രൂപ്പ്‌ വമ്പന്‍ അനില്‍ അംബാനി. ആസ്‌തി വില്‍പ്പനയിലുടെയുള്ള തുക സമാഹരണമാണ്‌ അനില്‍ ലക്ഷ്യമിടുന്ന്‌.
സാമ്പത്തിക ബാധ്യത പരമാവധി കുറയ്‌ക്കാന്‍ 21,700 കോടി രൂപയുടെ ആസ്‌തികള്‍ വില്‍പ്പനയ്‌ക്കു വയ്‌ക്കാനാണു തീരുമാനം. സ്വന്തം പേരിലുള്ള റേഡിയോ സ്‌റ്റേഷനുകള്‍ മുതല്‍ വിവിധയിടങ്ങളില്‍ ഏറ്റെടുത്തിട്ടുള്ള റോഡ്‌ നവീകരണ പദ്ധതികള്‍വരെ വില്‍പ്പനയ്‌ക്കു വയ്‌ക്കുമെന്നാണു സൂചന.
റിലയന്‍സ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചറാണ്‌ റോഡ്‌ പദ്ധതികളുടെ കൈമാറ്റത്തിലൂടെ കടം കുറയ്‌ക്കാനുള്ള മാര്‍ഗം തേടുന്നത്‌. ഒമ്പതു റോഡ്‌ പദ്ധതികളുടെ വില്‍പ്പനയിലൂടെ 9,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.
ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വില്‍പ്പന നടന്നാല്‍ അടുത്ത മാര്‍ച്ചോടെ കടത്തില്‍നിന്നു കരകയറാനാകുമെന്നും മുംബൈ മെട്രോ റെയില്‍ നടത്തിപ്പു ചുമതലയുള്ള റിലയന്‍സ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ അധികൃതര്‍ വ്യക്‌തമാക്കി. റേഡിയോ സ്‌റ്റേഷന്‍ യൂണിറ്റ്‌ വില്‍പ്പനയിലാണ്‌ അനിലിന്റെ ചുമതലയിലുള്ള മറ്റൊരു സ്‌ഥാപനമായ റിലയന്‍സ്‌ ക്യാപിറ്റല്‍ ലിമിറ്റഡ്‌ ശ്രദ്ധയൂന്നിയിരിക്കുന്നത്‌.
ഇതിലൂടെ 1,200 കോടി രൂപ അക്കൗണ്ടിലെത്തിക്കാനാകുമെന്നാണു കരുതുന്നത്‌. ഇതിനുപുറമേ ഓഹരി വില്‍പ്പനയിലൂടെ 11,500 രൂപ സമാഹരണത്തിനും കമ്പനി ലക്ഷ്യമിടുന്നു.
ബാധ്യത കുറയ്‌ക്കാന്‍ സഹോദരന്‍ മുകേഷ്‌ അംബാനിയുടെ കൈത്താങ്ങും അനില്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണു സൂചന. തന്റെ ഉടമസ്‌ഥതയിലുള്ള റിലയന്‍സ്‌ ഗ്രൂപ്പിന്റെ പേരിലുള്ള കോടികളുടെ കടം വരുതിയിലാക്കാനുള്ള പരിശ്രമത്തിലാണെന്ന്‌ അനില്‍ അംബാനി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
കഴിഞ്ഞ 14 മാസത്തിനിടെ ഏകദേശം 35,000 കോടി രൂപയുടെ കടം തിരിച്ചടച്ചതായും കഴിഞ്ഞ ജുണില്‍ അംബാനി ചൂണ്ടിക്കാട്ടിയിരുന്നു. വന്‍തുക തിരിച്ചടച്ചിട്ടും അനിലിന്റെ പേരിലുള്ള നാലു കമ്പനികള്‍ 93,900 കോടിരൂപയോളം ബാധ്യത പേറുന്നുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

Ads by Google
Friday 12 Jul 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW