Tuesday, July 16, 2019 Last Updated 34 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.35 AM

ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം സ്‌റ്റേറ്റ്‌ സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രറി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിന്‌ ഇപ്പോള്‍ അപേക്ഷിക്കാം. അടുത്ത മാസം കോഴ്‌സ്‌ ആരംഭിക്കും.
എസ്‌.എസ്‌.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്ര?സ്‌പെക്‌ടസും www.statelibrary.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാം. തിരുവനന്തപുരം പാളയത്തെ സ്‌റ്റേറ്റ്‌ സെന്‍ട്രല്‍ ലൈബ്രറിയില്‍ 17 വരെ നേരിട്ടും വാങ്ങാം. പൂരിപ്പിച്ച അപേക്ഷയ്‌കൊപ്പം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക്‌ഷീറ്റ്‌, കാസ്‌റ്റ്‌/കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്‌, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌ (സംവരണ വിഭാഗക്കാര്‍ക്ക്‌) എന്നിവയുടെ പകര്‍പ്പ്‌ നല്‍കണം. പുരിപ്പിച്ച അപേക്ഷ ഈമാസം 17നകം നല്‍കണം. വിലാസം: Office of the state librarian, state central library, palayam, thiruvananthapur-am, 695 033.
യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക്‌ അനുസരിച്ചാണ്‌ പ്രവേശനം. കോഴ്‌സ്‌ ഫീസ്‌ 650 രൂപ. പട്ടിക വിഭാഗക്കാര്‍ക്ക്‌ ഫീസ്‌ ഇല്ല, കോഷന്‍ ഡിപ്പോസിറ്റായി 200 രൂപ നല്‍കണം. വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: www.statelibrary.kerala.gov.in

Ads by Google
Friday 12 Jul 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW