Tuesday, July 16, 2019 Last Updated 14 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.35 AM

ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ്‌

uploads/news/2019/07/321200/v1.jpg

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലുള്ള മൗലാന ആസാദ്‌ എജൂക്കേഷന്‍ ഫൗണ്ടേഷന്‍ ആറ്‌ ന്യൂനപക്ഷ സമുദായങ്ങളില്‍നിന്നുള്ള മിടുക്കികളായ വിദ്യാര്‍ഥിനികള്‍ക്ക്‌ ഏര്‍പ്പെടുത്തിയ ബീഗം ഹ്രസത്‌ മഹല്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്‌ത്യന്‍, സിഖ്‌, ബുദ്ധിസ്‌റ്റ്‌, പാഴ്‌സി, ജെയിന്‍ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കാണ്‌ സ്‌കോളര്‍ഷിപ്‌ നല്‍കുക.
ഒന്‍പതു മുതല്‍ പ്ലസ്‌ ടു വരെ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ്‌ സ്‌കോളര്‍ഷിപ്‌. ഒന്‍പത്‌, പത്ത്‌ ക്ലാസുകളില്‍ 5000 രൂപ വീതവും പ്ലസ്‌ വണ്‍, പ്ലസ്‌ ടു ക്ലാസ്സുകളില്‍ 6000 രൂപ വീതവുമാണ്‌ നല്‍കുക. തൊട്ടു മുന്‍പത്തെ ക്ലാസ്സില്‍ കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവരാകണം അപേക്ഷകര്‍. രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപ കവിയാന്‍ പാടില്ല.
പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട രേഖകളും ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്‌റ്റംബര്‍ 30. സ്‌കോളര്‍ഷിപ്‌ അപേക്ഷകയുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നല്‍കുകയാണ്‌ ചെയ്യുക. സ്‌കോളര്‍ഷിപ്‌ സംബന്ധിച്ചും അപേക്ഷിക്കേണ്ട രീതി സംബന്ധിച്ചും വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: www.maef.ni.in

എം.എസ്‌. ജീജോ

Ads by Google
Friday 12 Jul 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW