Wednesday, June 20, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jul 2017 11.23 PM

ശാന്തിഗിരി പകര്‍ച്ചപ്പനി പ്രതിരോധമരുന്ന്‌ വിതരണം

uploads/news/2017/07/128222/1wn.jpg

ബത്തേരി: ബത്തേരി സ്വതന്ത്രമൈതാനിയില്‍ ശാന്തിഗിരി സംഘടിപ്പിച്ച പകര്‍ച്ചപ്പനി പ്രതിരോധമരുന്ന്‌ വിതരണവും കര്‍ക്കിടക ചികില്‍സാചരണവും ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. രോഗപീഢകളാല്‍ വിഷമിക്കുന്ന സാധാരണക്കാര്‍ക്ക്‌ ശാന്തിഗിരിയുടെ പ്രതിരോധമരുന്ന്‌ വളരെ സഹായകമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ശാന്തിഗരി ഹോസ്‌പിറ്റലിലെ ഡോ: അന്‍വര്‍ മുഹമ്മദ്‌, ഡോ: ജിസ്‌ന. സി.ജോസഫ്‌, ഡോ: എസ്‌. ഹരിപ്രിയ എന്നിവര്‍ സൗജന്യമായാണ്‌ വൈദ്യപരിശോധ നടത്തിയത്‌. ബത്തേരി നഗരസഭ ആരോഗ്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബാബു അബ്‌ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം വയനാട്‌ ഏരിയ മാനേജര്‍ എന്‍. ശിവാനന്ദന്‍, ബത്തേരി പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ ബാബൂ പഴുപ്പത്തൂര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ്‌ ജനറല്‍ സെക്രട്ടറി പി. വൈ. മത്തായി, ഡോ: ജിസ്‌ന സി. ജോസഫ്‌, ശാന്തിഗിരി വിശ്വ സാംസ്‌കാരിക നവോത്ഥാനകേന്ദ്രം ഏരിയ കോര്‍ഡിനേറ്റര്‍മായ എം. സുരേന്ദ്രന്‍,പി.എ. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതിരോധ മരുന്ന്‌ വിതരണത്തിന്റെ തുടര്‍ ചികില്‍സാര്‍ത്ഥം ജൂലൈ 18ന്‌ ബത്തേരി വനിതാ ചാരിറ്റബിള്‍ സൊസൈറ്റി നടത്തുന്ന ശാന്തിഗിരി ആയൂര്‍വ്വേദ സിദ്ധ വൈദ്യശാലയില്‍ വച്ച്‌ നിലവേമ്പ്‌ കഷായം സൗജന്യമായി വിതരണം ചെയ്യുമെന്ന്‌ ശാന്തിഗിരി വയനാട്‌ ആശ്രമം ഓഫീസ്‌ ഡെപ്യൂട്ടി മാനേജര്‍ എന്‍.ശിവാനന്ദന്‍
അറിയിച്ചു.

Ads by Google
Advertisement
Sunday 16 Jul 2017 11.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW