Thursday, July 27, 2017 Last Updated 5 Min 19 Sec ago English Edition
Todays E paper
Monday 17 Jul 2017 01.11 AM

ശിവഗിരി തീര്‍ഥാടകസംഘം സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച്‌ മൂന്നു മരണം മൂന്നുപേരുടെ നില ഗുരുതരം

uploads/news/2017/07/128328/1kl.jpg

കൊല്ലം: ശിവഗിരി തീര്‍ഥാടനം കഴിഞ്ഞ്‌ മടങ്ങിയ അറംഗ സംഘം സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച്‌ ഡ്രൈവറുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ഇവരുടെ ബന്ധുക്കളടങ്ങുന്ന മൂന്നു സ്‌ത്രീകളെ ഗുരുതരാവസ്‌ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന ചങ്ങനാശേരി ശാന്തിപുരം കാട്ടുവെട്ടിയില്‍ വീട്ടില്‍ അനില്‍കുമാര്‍(51), നെടുങ്ങാറപ്പള്ളി നൂറാമാക്കല്‍ അരവിന്ദാക്ഷന്‍(68) അരവിന്ദാക്ഷന്റെ സഹോദരി സരള(60) എന്നിവരാണ്‌ മരിച്ചത്‌. മരിച്ചവരുടെ ബന്ധുക്കളായ, ലളിത, വത്സല, രജനി എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ദേശീയപാതയില്‍ ചവറ ഇടപ്പള്ളിക്കോട്ടയ്‌ക്ക് സമീപം ഇന്നലെ വൈകിട്ട്‌ 3:30നാണ്‌ അപകടം സംഭവിച്ചത്‌. 21 പേര്‍ അടങ്ങുന്ന സംഘം മൂന്ന്‌ വാഹനങ്ങളിലായാണ്‌ ശിവഗിരിയിലേക്ക്‌ പോയത്‌. അരവിന്ദാക്ഷന്റെ അമ്മ ജാനകിയുടെ ചിതാഭസ്‌മം വര്‍ക്കലയില്‍ നിമഞ്‌ജനം ചെയ്‌തതിനു ശേഷം കോട്ടയത്തേക്ക്‌ പോകുകയായിരുന്നു ഇവര്‍. സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങവേ കാര്‍ എതിരെ വന്ന സിമന്റ്‌കട്ട കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരുടെ സഹായത്തോടെ പോലീസും ഫയര്‍ ഫോഴ്‌സും രക്ഷാാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ നാലു സ്‌ത്രീകളെ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ അമിത വേഗതയില്‍ എത്തിയ ലോറി കാറില്‍ ഇടിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു. സംഭവത്തെ തുടര്‍ന്ന്‌ മണിക്കുറുകളോളം ദേശിയപാതയില്‍ ഗതാഗതം മുടങ്ങി. പിന്നീട്‌ പോലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും സഹായത്തോടെ വാഹനങ്ങള്‍ നീക്കം ചെയ്‌താണ്‌ ഗതാഗതം പുന:സ്‌ഥാപിച്ചത്‌.അനില്‍കുമാറിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രിയിലും അരവിന്ദാക്ഷന്‍, സരള എന്നിവരുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ്‌ ആശുപത്രിമോര്‍ച്ചറികളിലുമാണ്‌. മരിച്ച അനിലിന്റെ മക്കള്‍: അക്ഷയ , അശ്വിന്‍, അതുല്യ. മരിച്ച അരവിന്ദാക്ഷന്റെ മക്കള്‍: രതീഷ്‌, ഗിരീഷ്‌, സിന്ധു. മരുമകന്‍ : പ്രകാശ്‌. മരിച്ച സരളയുടെ മകന്‍ : സജീവ്‌ മരുമകള്‍ : മീനു.

Ads by Google
Ads by Google
Monday 17 Jul 2017 01.11 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW