Tuesday, December 19, 2017 Last Updated 44 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 01.10 AM

ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന്‌ പണം മോഷ്‌ടിച്ച പ്രതി പിടിയില്‍

uploads/news/2017/08/136179/1.jpg

മട്ടാഞ്ചേരി: തോപ്പുംപടി പ്യാരി ജംഗ്‌ഷനില്‍ വരമ്പത്ത്‌ ശ്രീ ഘണ്ടാകര്‍ണ്ണ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന്‌ മോഷണം നടത്തിയ കേസില്‍ പ്രതിയെ തോപ്പുംപടി പൊലിസ്‌ അറസ്‌റ്റ് ചെയ്‌തു. ഫോര്‍ട്ട്‌കൊച്ചി കോക്കേഴ്‌സ് തിയേറ്ററിന്‌ സമീപം ഇലഞ്ഞിക്കല്‍ വീട്ടില്‍ ഉണ്ട പ്രാഞ്ചിയെന്ന്‌ വിളിക്കുന്ന ഫ്രാന്‍സിസ്‌(59)നെയാണ്‌ തോപ്പുംപടി എസ്‌.ഐ.സി.ബിനുവിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌. ഇന്നലെ പുലര്‍ച്ചെ തോപ്പുംപടി ഫെഡറല്‍ ബാങ്കിന്‌ സമീപം സംശയകരമായി കാണപ്പെട്ട പ്രതിയെ പരിശോധിച്ചപ്പോള്‍ മോഷണം വിവരം പറയുകയായിരുന്നു. ഫോര്‍ട്ട്‌കൊച്ചി, സെന്‍ട്രല്‍ സ്‌റ്റേഷനുകളില്‍ മോഷണം, മയക്ക്‌ മരുന്ന്‌ കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്‌ പ്രതി. സിവില്‍ പൊലിസ്‌ ഓഫീസര്‍മാരായ ദിലീപ്‌ കുമാര്‍, റിജേഷ്‌ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Saturday 12 Aug 2017 01.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW