Friday, August 18, 2017 Last Updated 4 Min 33 Sec ago English Edition
Todays E paper
Sunday 13 Aug 2017 12.20 AM

കാഴ്‌ചയുടെ വിരുന്നൊരുക്കി പെരിയകനാല്‍ വെള്ളച്ചാട്ടം

uploads/news/2017/08/136421/1.jpg

രാജാക്കാട്‌: മൂന്നാര്‍-പൂപ്പാറ റൂട്ടില്‍ പെരിയകനാലില്‍ ദേശീയപാതയ്‌ക്കു സമീപം കാഴ്‌ച്ചയുടെ വിരുന്നൊരുക്കി പെരിയകനാല്‍ വെള്ളചാട്ടം.
എന്നാല്‍ അധികൃതര്‍ കണ്ണുതുറക്കാത്തതുകൊണ്ട്‌ അടിസ്‌ഥാന സൗകര്യങ്ങള്‍ പോലുമിവിടെ ഒരുക്കിയിട്ടില്ല. ആരെയും ആകര്‍ഷിക്കുന്ന പ്രകൃതി മനോഹാരിതകൊണ്ടു സമ്പന്നമായ ഹൈറേഞ്ചിന്റെ ഹരിതാഭമായ മലനിരകള്‍ക്കു മാറ്റുകൂട്ടുന്നതാണു പെരിയകനാല്‍ വെള്ളച്ചാട്ടം.
ദിവസേന നൂറുകണക്കിനു വിനോദ സഞ്ചാരികള്‍ ഇവിടേയ്‌ക്ക്‌ എത്തുന്നുണ്ടെങ്കിലും ഇവര്‍ക്കു വേണ്ട അടിസ്‌ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. സഞ്ചാരികളെ നിയന്ത്രിക്കാന്‍ ആരുമില്ലാത്തതിനാല്‍ നൂറുകണക്കിന്‌ അടി ഉയരത്തില്‍ നിന്നും കുത്തിയൊഴുകിയെത്തുന്ന വെള്ളത്തില്‍ ഇറങ്ങി നിന്നാണ്‌ പലരും സെല്‍ഫിയെടുക്കുന്നത്‌. വഴുക്കലുള്ള പാറയായതിനാല്‍ ഇതു വലിയ അപകടങ്ങള്‍ക്കും വഴിയൊരുക്കുമെന്നതിന്‌ സംശയമില്ല.
അടിസ്‌ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനവും ഒരുക്കണമെന്നതാണ്‌ നാട്ടുകാരുടെയും ആവശ്യം. ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാര സാധ്യതയുള്ള പ്രദേശമാണ്‌ ഹൈറേഞ്ച്‌. ദിവസേന പതിനായിരക്കണക്കിനു രൂപാ വരുമാനവും നിരവധി ആളുകള്‍ക്ക്‌ തൊഴില്‍ സാധ്യതയുമുള്ള ടൂറിസം പദ്ധതികള്‍ ഇവിടെ നടപ്പാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. അതിന്‌ ഉദാഹരണമാണു പെരികനാല്‍ വെള്ളച്ചാട്ടം.

Ads by Google
Ads by Google
Sunday 13 Aug 2017 12.20 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW