Tuesday, December 19, 2017 Last Updated 40 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 12.21 AM

മാവേലി സ്‌റ്റോര്‍ വഴി മത്സ്യവും മാംസവും:നടപടികള്‍ അന്തിമഘട്ടത്തിലെന്നു മന്ത്രി

uploads/news/2017/08/136430/1.jpg

കണ്ണൂര്‍: മത്സ്യവും മാംസവും മാവേലി സ്‌റ്റോര്‍ വഴി വില്‍ക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നു മന്ത്രി പി തിലോത്തമന്‍. വിലക്കുറവിന്റെയും ഭക്ഷ്യസമൃദ്ധിയുടെയും ഓണമായിരിക്കും ഇത്തവണയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയ്‌ക്കനുവദിച്ച സപ്ലൈകോ മാവേലി സ്‌റ്റോറുകളുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഓണക്കാലത്ത്‌ കുറഞ്ഞ വിലയ്‌ക്ക് അരിയെത്തിക്കാന്‍ ആന്ധ്രാ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക കരാരില്‍ പതിനേഴോടെ ഒപ്പുവയ്‌ക്കാനാവുമെന്നാണു പ്രതീക്ഷ. സപ്ലൈകോ സ്‌റ്റോറുകളെ ഷോപ്പിങ്‌ മാളുകളുടെ മാതൃകയില്‍ നവീകരിക്കും. എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ ശ്രമം നടക്കുകയാണ്‌.
മായമില്ലാത്ത മാംസം സപ്ലൈകോ സ്‌റ്റോറുകളിലൂടെ വിതരണം ചെയ്ാന്‍ പെയാതുമേഖലാ സ്‌ഥാപനമായ മീറ്റ്‌ പ്ര?ഡക്‌ട്സ്‌ ഓഫ്‌ ഇന്ത്യയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇതിനായി ഉല്‍പ്പാദനം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്‌. ശുദ്ധമായ മത്സ്യം ലഭ്യമാക്കാന്‍ ഫിഷറീസ്‌ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്‌.
തങ്ങള്‍ ഭരണത്തിലിരിക്കുന്ന സമയത്ത്‌ അരിയും മുളകും ഉള്‍പ്പെടെ 13 അവശ്യ ഭക്ഷ്യസാധനങ്ങള്‍ക്കു വിലകൂടില്ലെന്ന വാഗ്‌ദാനം സര്‍ക്കാര്‍ പാലിച്ചു. പലതിന്റെയും വില കുറയ്‌ക്കാനുമായി. പല സാധനങ്ങള്‍ക്കും പൊതുവിപണിയിലെ വിലയുടെ പകുതിയോളം മാത്രമേ മാവേലി സ്‌റ്റോറുകളിലുള്ളൂവെന്നും മന്ത്രി പറഞ്ഞു.

Ads by Google
Advertisement
Sunday 13 Aug 2017 12.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW