Sunday, October 22, 2017 Last Updated 27 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 12.23 AM

കാട്ടാനകള്‍ തിരികെ വരാന്‍ സാധ്യത: നേരിടാന്‍ കുങ്കിയാനകളെ സജ്‌ജമാക്കി

uploads/news/2017/08/136449/2.jpg

പാലക്കാട്‌: എട്ടു ദിവസം ജില്ലയെ വിറപ്പിച്ച മൂന്നംഗ കാട്ടാനക്കൂട്ടത്തെ കല്ലടികോടന്‍ കാടുകളിലേയ്‌ക്ക് കയറിയത്‌ ജനങ്ങള്‍ക്ക്‌ ആശ്വാസമായെങ്കിലും വീണ്ടും നാട്ടിലേയ്‌ക്ക് തിരിച്ചു വരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആനകളെ കാടിന്റെ ഉള്‍പ്രദേശങ്ങളിലേക്ക്‌ കടത്തിവിടാനുളള വനംവകുപ്പിന്റെ ശ്രമം തുടരുന്നു. ആനകള്‍ തിരികെ വരുന്നത്‌ തടയാന്‍ തമിഴ്‌നാട്ടിലെ മുതുമലയില്‍ നിന്ന്‌ കൊണ്ടുവന്ന ബൊമ്മന്‍, വസിം എന്നീ രണ്ട്‌ കുങ്കിയാനകളെ വനാതിര്‍ത്തിയില്‍ നിറുത്തിയിട്ടുണ്ട്‌. ഇപ്പോള്‍ കാട്ടാനകള്‍ ധോണി വനമേഖലയിലാണ്‌ നില്‍ക്കുന്നത്‌.
ഇതിനിടെ ഇന്നലെ വീണ്ടും ദേശീയ പാതയോരത്തെ കുണ്ടുപറമ്പിലെ ചെറിയ കാട്ടിലേക്ക്‌ കാട്ടാനകള്‍ എത്തിയതായി നാട്ടുകാര്‍ വനംവകുപ്പിന്‌ വിവരം നല്‍കിയിരുന്നു. ഇവിടെ വ്യാപക കൃഷിനാശവും ആനകള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. വനം വകുപ്പിന്റെ റാപ്പിഡ്‌ ഫോഴ്‌സും ഒലവക്കോട്‌ സെക്ഷനിലെ വനപാലകരും ചേര്‍ന്നാണ്‌ ദൗത്യത്തിന്‌ നേതൃത്വം നല്‍കുന്നത്‌. വയനാട്‌, കോന്നി, ഫോറസ്‌റ്റ് സെന്‍ട്രല്‍ ഓഫീസേഴ്‌സ്, ഫോറസ്‌റ്റ് ഓഫീസേഴ്‌സ് തുടങ്ങിയ ഉന്നത വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരും ദ്രുത കര്‍മ്മ സേനകളും എലിഫന്റ്‌ സ്‌ക്വോഡും അതാത്‌ റേഞ്ചുകളിലേക്ക്‌ ഇന്നലെ മടങ്ങി. ഒട്ടേറെ പ്രതികൂല ഘട്ടങ്ങളെ നേരിട്ടാണ്‌ ജനവാസ മേഖലയില്‍ നിന്ന്‌ ഏകദേശം അമ്പത്‌ കിലോമീറ്റര്‍ ദൂരം നാട്ടുവഴികളിലൂടെ കാട്ടനകളെ കാട്‌കയറ്റാന്‍ തിരികെ കൊണ്ടുവന്നത്‌. കഴിഞ്ഞ മൂന്നിന്‌ മുണ്ടൂര്‍ മലയിറങ്ങിയ മൂന്നു കാട്ടാനകള്‍ക്ക്‌ മുന്നില്‍ നാടൊന്നാകെ വിറച്ചെങ്കിലും കാട്ടാനകള്‍ ആരെയും ഉപദ്രവിക്കാതെയും നാശനഷ്‌ടമുണ്ടാക്കാതെയും കാടുകയറി. മൂന്നരമണിക്കൂര്‍ ദേശീയപാതയിലെ ഗതാഗതം തടഞ്ഞും ജനങ്ങളെ ഒഴിപ്പിച്ചുമായിരുന്നു കാട്ടാനകള്‍ക്ക്‌ വഴിയൊരുക്കിയത്‌. പടക്കവും പന്തവുമായി കാട്ടാനകള്‍ക്ക്‌ പിന്നാലെ വനപാലകരും.

Ads by Google
Advertisement
Sunday 13 Aug 2017 12.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW