Friday, July 20, 2018 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 12.48 AM

ട്രെയിനില്‍ കടത്തിയ 600 ഗ്രാം കഞ്ചാവുമായി യുവാവ്‌ പിടിയില്‍

uploads/news/2017/08/136476/1.jpg

പാറശാല: പാറശാല റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ കടത്തിയ 600 ഗ്രാം കഞ്ചാവുമായി യുവാവ്‌ പിടിയില്‍. നെടുമങ്ങാട്‌ താലൂക്കില്‍ തേക്കട വില്ലേജില്‍ കന്യാകുളങ്ങര കൊഞ്ചിറവിള സി.എസ്‌.ഐ ചര്‍ച്ചിനു സമീപം മൂലയില്‍ വീട്ടില്‍ അബൂബക്കറിന്റെ മകന്‍ സഫീറാ (30)ണ്‌ പിടിയിലായത്‌. ഇന്നലെ രാവിലെ 7.40 ന്‌ പാറശാല റെയില്‍വേ സ്‌റ്റേഷനിലെത്തിയ നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ ട്രെയിനില്‍ പോലീസ്‌ പരിശോധന നടത്തുന്നതിനിടെ ഒരു യുവാവ്‌ ട്രെയിനില്‍ നിന്ന്‌ പുറത്തേയ്‌ക്കിറങ്ങി ഓടുകയായിരുന്നു. ഇയാളെ പിന്‍തുടര്‍ന്ന്‌ പിടികൂടിയ പോലീസ്‌ നടത്തിയ പരിശോധനയില്‍ പ്രതിയുടെ കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ ടി-ഷര്‍ട്ടില്‍ പൊതിഞ്ഞ കാരി ബാഗിനുളളില്‍ കഞ്ചാവ്‌ കണ്ടെത്തുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്‌തപ്പോള്‍ പളനിയിലുളള ഒരു ഓട്ടോ ഡ്രൈവറില്‍ നിന്നും 3000 രൂപയ്‌ക്ക് കഞ്ചാവ്‌ വാങ്ങിയതാണെന്നും നാട്ടില്‍ ചില്ലറ വില്‍പ്പനയ്‌ക്കായി കൊണ്ട്‌ പോകുന്നതാണെന്നും പ്രതി മറുപടി നല്‍കി. പാറശാല റെയില്‍വേ എസ്‌.ഐ:അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്‌.ഐ: ഷിബുകുമാര്‍, ടി.വി.സി. സ്‌കോഡ്‌ സി.പി.ഒ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌.

Ads by Google
Advertisement
Sunday 13 Aug 2017 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW