Tuesday, October 24, 2017 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.15 AM

പെരിയാറില്‍ വീണ്ടും വ്യാപക മണല്‍വാരല്‍

uploads/news/2017/10/154672/2.jpg

കടുങ്ങല്ലൂര്‍: പെരിയാറില്‍ വീണ്ടും വ്യാപകമായ മണല്‍ വാരല്‍. മണല്‍ കടത്താനെത്തിയ രണ്ട്‌ വാഹനങ്ങള്‍ ബിനാനിപുരം പോലീസ്‌ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി കയന്റിക്കര,ഏലൂക്കര പ്രദേശങ്ങളില്‍ നിന്നാണ്‌ രണ്ട്‌ മണല്‍ വണ്ടികള്‍ പിടികൂടിയത്‌.
കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ കുഞ്ഞുണ്ണിക്കര,ഉളിയന്നൂര്‍,പാതാളം കടവ്‌,എടയാര്‍ എന്നിവിടങ്ങളില്‍ രാത്രികാലങ്ങളില്‍ അന്യസംസ്‌ഥാന തൊഴിലാളികളെ വച്ച്‌ മണല്‍വാരല്‍ പതിവാണ്‌.
ആലുവയില്‍ മണപ്പുറത്തും,ചെമ്പകശേരി കടവ്‌,തുരുത്ത്‌.ദേശം കടവ്‌ എന്നിവിടങ്ങളിലാണ്‌ മണല്‍വാരല്‍ നടക്കുന്നത്‌.രാത്രികാലങ്ങളില്‍ പെരിയാറില്‍ പരിശോധന നടത്താന്‍ ഉപയോഗിയ്‌ക്കുന്ന ബോട്ട്‌ വര്‍ഷങ്ങളായി കൊട്ടാര കടവില്‍
കെട്ടിയിട്ട്‌ മഴയും വെയിലുമേറ്റ്‌ നശിച്ച്‌പോയിരിക്കുകയാണ്‌ .ഇതിനാല്‍ നാളുകളായി പോലീസിന്റെ രത്രികാല പരിശോധന നിലച്ചിരിക്കുകയാണ്‌. ഇത്‌ മുതലാക്കിയാണ്‌ മണല്‍ മാഫിയ രാത്രിയില്‍ മണല്‍ വാരുന്നത്‌.ആലുവ,കടുങ്ങല്ലൂര്‍ പ്രദേശങ്ങളില്‍ നിന്നും വാരുന്ന മണല്‍ വാഹനത്തില്‍ കയറ്റി കൊല്ലം ജില്ലയിലെ മണല്‍ പാര്‍ക്കിലേക്കാണ്‌ കൊണ്ടുപോകുന്നത്‌.അവിടെ എത്തിയാല്‍ ഒരു നിസ്സാന്‍ മണലിന്‌ പതിനയ്യായിരം മുതല്‍ ഇരുപത്തി അയ്യായിരം രൂപവരെ ലഭിക്കും. ഇതാണ്‌ കൂടുതല്‍ പേരെ ഇതിലേക്ക്‌ ആകര്‍ഷിക്കാന്‍ കാരണം. റൂറല്‍ എസ്‌.പി.യ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ ബുധനാഴ്‌ച വെളുപ്പിന്‌ ബിനാനിപുരം എസ്‌.ഐ.സ്‌റ്റെപ്പ്‌റ്റോ ജോണ്‍ നടത്തിയ പരിശോധനയില്‍ ഏലൂക്കര ഭാഗത്ത്‌ നിന്നും മണല്‍ കയറ്റിവന്ന വാഹനം പിടികൂടുക യായിരുന്നു.പോലീസിനെ കണ്ട്‌ വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപെട്ടു.
ഇവര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ വാഹനത്തില്‍ നിന്നും കിട്ടിയിട്ടുണ്ട്‌. തുടര്‍ന്ന്‌ കയന്റിക്കര ഭാഗത്ത്‌ നടത്തിയ പരിശോധനയില്‍ രണ്ടാമത്തെ വണ്ടി പിടികൂടി.
ഈ വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ പോലീസിനെ കണ്ടപാടേ പുഴയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. രണ്ട്‌ വാഹനങ്ങളും ബിനാനിപുരം സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ഇത്‌ സംബന്ധിച്ച്‌ കലക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്ന്‌ എസ്‌.ഐ. സ്‌റ്റെപ്പ്‌റ്റോ ജോണ്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ പെരിയാറില്‍ രത്രികാല പരിശോധന കര്‍ശനമാക്കുമെന്ന്‌ റൂറല്‍ എസ്‌.പി.എ.വി.ജോര്‍ജ്‌ പറഞ്ഞു.

Ads by Google
Advertisement
Thursday 12 Oct 2017 01.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW