Sunday, July 22, 2018 Last Updated 16 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.20 AM

സോളാര്‍ റിപ്പോര്‍ട്ട്‌: ആര്യാടന്റെ വസതിയിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി

uploads/news/2017/10/154716/2.jpg

നിലമ്പൂര്‍: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ കേസെടുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന്‌ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വസതിയിലേക്ക്‌ ഇടതുസംഘടനകള്‍ മാര്‍ച്ച്‌ നടത്തി. സി.പി.എം, സി.പി.ഐ, ഡി.വൈ.എഫ്‌.ഐ സംഘടനകളാണ്‌ വെവ്വേറെ മാര്‍ച്ച്‌ നടത്തിയത്‌. എടക്കര സി.ഐ അബ്‌ദുല്‍ ബഷീറിന്റെയും നിലമ്പൂര്‍ എസ്‌.ഐ ബിനു തോമസിന്റെയും നേതൃത്വത്തില്‍ സേ്‌റ്റഷന്‍ പരിസരത്ത്‌ മാര്‍ച്ചുകള്‍ പോലീസ്‌ തടഞ്ഞു. ഡി.വൈ.എഫ്‌.ഐയാണ്‌ ആദ്യം മാര്‍ച്ചുമായി എത്തിയത്‌. മാര്‍ച്ച്‌ തടഞ്ഞതോടെ പോലീസും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളും നടന്നു. തുടര്‍ന്ന്‌ ഡി.വൈ.എഫ്‌.ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ സഹില്‍ അകമ്പാടം ഉദ്‌ഘാടനം ചെയ്‌തു. ഷാജി ചക്കാലക്കുത്ത്‌, കുഞ്ഞുട്ടിമാന്‍, സംഗീത്‌ കോവിലകത്തുമുറി, റഫീഖ്‌ ഏനാന്തി, യൂനുസ്‌ ചന്തക്കുന്ന്‌, സനൂപ്‌ കോട്ടായി, അരുണ്‍ ദാസ്‌, ഷബീറലി മാടാല നേതൃത്വം നല്‍കി. തുടര്‍ന്ന്‌ ടൗണില്‍ നിന്നും പ്രകടനമായി സി.പി.ഐ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലും ആര്യാടന്റെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി. സി.പി.ഐ ലോക്കല്‍ സെന്റര്‍ അംഗം ഇ.കെ ഷൗക്കത്തലി ഉദ്‌ഘാടനം ചെയ്‌തു. ടി.കെ ഗിരീഷ്‌ കുമാര്‍, രാജഗോപാലന്‍ നിലമ്പൂര്‍, ബാബു പൊറ്റക്കാട്‌, സി.വി അശോകന്‍, പി.ഷാനവാസ്‌, അനസ്‌ ബാബു, സി.ആര്‍.ഭാസ്‌കരന്‍, ശശീന്ദ്രന്‍, അസീസ്‌ ഇല്ലിക്കല്‍, രവീന്ദ്രന്‍ മുമ്മുള്ളി, അമിത്ത്‌ നിലമ്പൂര്‍ നേതൃത്വം നല്‍കി. സി.പി.എം ലോക്കല്‍ കമ്മിറ്റിയും മാര്‍ച്ച്‌ നടത്തി. കെ.റഹീം, എ.ഗോവര്‍ദ്ധനന്‍, സഹില്‍ അകമ്പാടം, ചന്ദ്രമോഹനന്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 12 Oct 2017 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW