Saturday, May 26, 2018 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 12.58 AM

അപ്രോച്ച്‌ റോഡ്‌ നന്നാക്കാന്‍ നടപടിയില്ല: പ്രതിഷേധം വ്യാപകം

uploads/news/2018/02/191741/2.jpg

അടിമാലി: ഗതാഗതത്തിനായി തുറന്നു കൊടുത്ത്‌ ഒരുമാസത്തിനുള്ളില്‍ തകര്‍ന്ന അപ്രോച്ച്‌ റോഡ്‌ നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ കൂട്ടാക്കാത്തതില്‍ പ്രതിഷേധം വ്യാപകം. കല്ലാര്‍കുട്ടി-കമ്പിളികണ്ടം റോഡില്‍ കല്ലാര്‍കുട്ടി അണക്കെട്ടിനു താെഴയായി നിര്‍മിച്ച പുതിയ പാലത്തിന്റെ അപ്രോച്ച്‌ റോഡാണു തകര്‍ന്നത്‌. വര്‍ഷങ്ങളുടെ കാത്തിരിപ്പിനും നിരവധി സമരങ്ങള്‍ക്കും ഒടുവിലാണ്‌ ഇവിടെ അണക്കെട്ട്‌ പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മിച്ചത്‌.
പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കു ശേഷമാണ്‌ അപ്രോച്ച്‌ റോഡിന്റെ ടാറിങ്‌ നടത്തിയത്‌. ഗതാഗതം ആരംഭിച്ച്‌ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡിന്റെ പുതിയ ടാറിങ്‌ പൊട്ടിപ്പൊളിഞ്ഞു.
ഒരുവര്‍ഷം പിന്നിട്ട ശേഷവും തുടര്‍ നടപടിയെടുക്കാന്‍ അധികൃതര്‍ കൂട്ടാക്കിയിട്ടില്ല. പാലത്തിനുശേഷം കമ്പിളികണ്ടം ഭാഗത്തേയ്‌ക്കുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ്‌ യാത്ര ദുരിതപൂര്‍ണമായിരുന്നു. കഴിഞ്ഞദിവസം ഈ റോഡിന്റെ ഏതാനും ഭാഗത്തെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്‌. പാലത്തിന്റെ അപ്രോച്ച്‌ റോഡിന്റെ ഭാഗം മാത്രം അവഗണിക്കപ്പെട്ടു കിടക്കുകയാണ്‌.
അടിമാലി-കുമളി ദേശീയപാത ആരംഭിച്ചതിന്റെ ഭാഗമായി കല്ലാര്‍കുട്ടിയില്‍നിന്നും പനംകൂട്ടി വഴിയുള്ള റോഡ്‌ ഉന്നത ഗുണനിലവാരത്തില്‍ പുനര്‍നിര്‍മിച്ചിരുന്നു. പുതിയ ദേശീയപാതയില്‍നിന്നും പാലത്തില്‍ പ്രവേശിക്കുന്ന ഭാഗവും പാലത്തിന്റെ മറുകരയില്‍ നിന്നും പഴയ റോഡിലേക്ക്‌ പ്രവേശിക്കുന്ന ഭാഗവും ഉള്‍പ്പെടെ മുന്നൂറു മീറ്ററോളം ഭാഗം പോലും റീടാറിങ്‌ ജോലികള്‍ പൂര്‍ത്തിയാക്കാത്തതാണു വ്യാപക പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്‌.
നിര്‍മാണത്തിലെ അപാകതയാണു റോഡ്‌ വേഗത്തില്‍ തകരാന്‍ കാരണമെന്ന്‌ അന്നു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ കരാറുകാര്‍ നിര്‍മാണത്തില്‍ നടത്തുന്ന ക്രമക്കേട്‌ ഈ മേഖലയില്‍ വ്യാപകമാണ്‌.
കല്ലാര്‍കുട്ടി-കമ്പിളികണ്ടം, മുക്കുടം-ചതുരക്കള്ളിപ്പാറ, കമ്പിളികണ്ടം-ചിന്നാര്‍, കമ്പിളികണ്ടം-കുരിശുകുത്തി, കമ്പിളികണ്ടം-പാടംവഴി പാറത്തോട്‌ തുടങ്ങി നിരവധി റോഡുകളുടെ നിര്‍മാണം സംബന്ധിച്ച്‌ അധികൃതര്‍ക്കു ജനം പരാതി അയച്ചിരുന്നു.
കല്ലാര്‍കുട്ടി-കമ്പിളികണ്ടം റോഡില്‍ പലയിടത്തും രൂപപ്പെട്ടിട്ടുള്ള കുഴികളും അപകട സാധ്യത സൃഷ്‌ടിക്കുന്നു. ഇഞ്ചപ്പതാലിനു സമീപം തന്നെ നിരവധി വന്‍കുഴികളാണ്‌ രൂപപ്പെട്ടിട്ടുള്ളത്‌.
ഇഞ്ചപ്പതാലിനു തായെുള്ള കുഴിയാണ്‌ ഏറ്റവുംഅപകടകരം. ടാറിങ്‌ റോഡ്‌ സഹിതം ഇടിഞ്ഞാണ്‌ വലിയ ഗര്‍ത്തമുണ്ടായിട്ടുള്ളത്‌.
ഇതിനു സമീപത്തും സമാന രീതിയിലുള്ള ഗര്‍ത്തമുണ്ട്‌. റോഡിന്റെ ഫില്ലിംഗ്‌ സൈഡില്‍ ആഴമേറിയ കൊക്കയാണുള്ളത്‌. ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ കല്ലാര്‍കുട്ടി ഡാമിനു താഴെയുള്ള പുഴയിലേക്കാവും പതിക്കുക.
ഇത്‌ വന്‍ ദുരന്തത്തിനു വഴിയൊരുക്കും. ഈ റോഡിലൂടെ യാത്ര ദുഷ്‌കരമായതോടെ ജനം കല്ലാര്‍കുട്ടിയില്‍നിന്നും പനംകൂട്ടി ചപ്പാത്ത്‌ കടന്നു കമ്പിളികണ്ടത്തേയ്‌ക്കു ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്‌.

Ads by Google
Advertisement
Tuesday 13 Feb 2018 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW