Monday, August 20, 2018 Last Updated 33 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.02 AM

ഒഴൂര്‍ സംഘര്‍ഷം ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

uploads/news/2018/02/191774/4.jpg

താനൂര്‍: ഒഴൂരില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഇ.ജയനെയും പ്രദേശത്തെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെയും ആക്രമിച്ച കേസില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. ഒഴൂര്‍ പടയത്ത്‌ വിശ്വനാഥന്റെ മകന്‍ വിഖില്‍ നാഥാ(27)ണ്‌ താനൂര്‍ പൊലീസ്‌ പിടിയിലായത്‌. തിങ്കളാഴ്‌ച രാവിലെ ഒഴൂരില്‍ വച്ചാണ്‌ പിടികൂടിയത്‌. ഫെബ്രുവരി 4ന്‌ വൈകീട്ട്‌ എട്ടോടെയായിരുന്നു ഇല്ലത്തപ്പടിയില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ ഇ.ജയനെയും, പ്രദേശത്തെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരയും ആക്രമിച്ചത്‌. അയ്ായയയിലെ സി.പി.എം പൊതുയോഗത്തില്‍ പങ്കെടുക്കാനായി പോകുന്ന വഴിയായിരുന്നു ആക്രമണം. അതിന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പ്രദേശത്തെ ഡി.വൈ.എഫ്‌.ഐ പ്രചാരണ സാമഗ്രികള്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ സംഘര്‍ഷാവസ്‌ഥ നില നില്‍ക്കുകയായിരുന്നു. ആസൂത്രണത്തോടെയുള്ള ആക്രമണത്തില്‍ ഇ.ജയനടക്കം എട്ടോളം പേര്‍ക്ക്‌ പരുക്കേറ്റിരുന്നു. ഇരുപതോളം പേര്‍ വരുന്ന ആര്‍.എസ്‌.എസ്‌ സംഘമായിരുന്നു ആക്രമണത്തിന്‌ പിന്നില്‍. ആക്രമത്തില്‍ പങ്കെടുത്തവരേയും ഗൂഢാലോചന നടത്തിയവരെയും ഉടന്‍ പിടികൂടണമെന്ന്‌ സി.പി.എം ഒഴൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 13 Feb 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW