Sunday, May 27, 2018 Last Updated 7 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.03 AM

സെക്രട്ടറിക്കു ഭീഷണി; ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗം അലങ്കോലമായി

uploads/news/2018/02/191782/2.jpg

തിരുവല്ല: കുറ്റൂര്‍ പഞ്ചായത്തില്‍ നികുതി കുടിശിക വരുത്തിയ ഉടമയ്‌ക്കു നോട്ടീസ്‌ നല്‍കിയ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി പരാതി. കാല്‍ലക്ഷത്തിലധികം രുപ കുടിശികയുള്ള ഭരണപക്ഷ പാര്‍ട്ടിക്കാരന്‍ ഭീഷണിപ്പെടുത്തിയെന്നാണു സെക്രട്ടറിയുടെ പരാതി.
കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഭവം നടന്നതു കഴിഞ്ഞ മൂന്നിനായിരുന്നു. സെക്രട്ടറി ഫോണ്‍ ചെയ്‌തു പോലീസിനെ വരുത്തിയെങ്കിലും പോലീസെത്തും മുന്‍പ്‌ പ്രതി തടിതപ്പി. സംഭവത്തില്‍ പ്രതിക്ഷേധിക്കാനും നിയമ നടപടികളെടുക്കാനും ആവശ്യമുന്നയിച്ച്‌ പ്രതിപക്ഷം അടിയന്തിര യോഗത്തിനു നോട്ടീസ്‌ നല്‍കി. ഇതനുസരിച്ച്‌ ഇന്നലെ പ്രസിഡന്റ്‌ യോഗം വിളിച്ചു ചേര്‍ത്തു.
ഇന്നലെ നടന്ന യോഗം സി.പി.എം, കോണ്‍ഗ്രസ്‌ എന്നീ കക്ഷികളടങ്ങിയ സംയുക്‌ത പ്രതിപക്ഷം ബഹിഷ്‌കരിച്ചു. തുടര്‍ന്ന്‌ ഇവര്‍ പഞ്ചായത്ത്‌ ഓഫീസിനു മുന്നില്‍ പ്രതിക്ഷേധ ധര്‍ണ നടത്തി.
ഇതോടെ കുറ്റൂര്‍ ഗ്രാമപഞ്ചായത്തോഫീസ്‌ പരിസരം സമരത്തിന്റെയും പ്രതിക്ഷേധങ്ങളുടെയും വേലിയേറ്റത്തിലായി. ഓഫീസില്‍ കയറി ഉദ്യോഗസ്‌ഥനെതിരേ മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കി ഭീകാരന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌ത വ്യക്‌തിക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിക്ഷേധിച്ചാണ്‌ അംഗങ്ങള്‍ പഞ്ചായത്ത്‌ കമ്മിറ്റി യോഗംല്‍ ബഹിഷ്‌കരിച്ചത്‌.
ധര്‍ണയ്‌ക്കു പ്രതിപക്ഷ നിരയിലെ ഹരികൃഷ്‌ണന്‍, അജികുമാര്‍, അനുപ്‌ ഏബ്രഹാം, ബിന്ദു മോന്‍സി, അനീഷ്‌ തോമസ്‌, ജയാ ബിന്ദു, ബിന്‍സി ആരമാമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
പോലീസ്‌ സ്‌ഥലത്തെത്തിയിട്ടും പ്രസിഡന്റിന്റെ നിര്‍ദ്ദേശംമൂലം പ്രതിക്കെതിരേ നിയമ നടപടിയുണ്ടായില്ലന്നാണു പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇക്കാര്യത്തില്‍ അടിയന്തിരയോഗം ചേരണമെന്നു കാണിച്ചു നോട്ടീസ്‌ നല്‍കിയെങ്കിലും നിയമപ്രകാരം നിശ്‌ചിത സമയത്ത്‌ പ്രസിഡന്റ്‌ ശ്രീലേഖാ രഘുനാഥ്‌ യോഗം വിളിക്കാന്‍ തയാറായില്ലെന്നു പ്രതിപക്ഷം ആരോപിച്ചു.ബി.ജെ.പിക്കാരനായ പ്രതിക്കെതിരേ നടപടിയെടുക്കാന്‍ അതേ പാര്‍ട്ടിക്കാരി കൂടിയായ പ്രസിഡന്റ്‌ വിസമ്മതിച്ചതില്‍ പ്രതിക്ഷേധിച്ചാണ്‌ ഇന്നലെ പഞ്ചായത്ത്‌ യോഗത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌.

Ads by Google
Advertisement
Tuesday 13 Feb 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW