Monday, June 25, 2018 Last Updated 16 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.17 AM

ചിറ്റൂര്‍ അപകടം: മരിച്ചവര്‍ക്ക്‌ നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

uploads/news/2018/03/199783/1.jpg

കാസര്‍ഗോഡ്‌: തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനു പോകുന്നതിനിടയില്‍ കാറില്‍ ബസിടിച്ചു മരണപ്പെട്ടവര്‍ക്ക്‌ നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.പ്രിയപ്പെട്ടവരുടെ മൃതദേഹം അവസാനമായി ഒരു നോക്കു കാണാനും അന്ത്യാഞ്‌ജലി അര്‍പ്പിക്കാനും നൂറുകണക്കിനു പേരാണ്‌ എത്തിയത്‌. നിയമ നടപടികള്‍ ക്കു ശേഷം ഇന്നലെ പുലര്‍ച്ചെയോടെയാണ്‌ നാലു മൃതദേഹങ്ങളും മംഗല്‍പ്പാടി പ്രാഥമികാരോഗ്യ കേന്ദ്രം മോര്‍ച്ചറിയില്‍ എത്തിച്ചത്‌.
അവിടെ നിന്നു മധൂര്‍, പറക്കില, മന്നിപ്പാടിയിലെ സദാശിവ ഗട്ടി (55)യുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സാണ്‌ ആദ്യം നായ്‌ക്കാപ്പിലെത്തിയത്‌. അല്‌അല്‍പനേരം പൊതു ദര്‍ശനത്തിനു ശേഷം മന്നിപ്പാടിയിലെത്തിച്ച്‌ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌ക്കരിച്ചു.
തുടര്‍ന്നാണ്‌ പക്കീരഗട്ടി (77), അനുജന്‍ മഞ്ചപ്പ ഗട്ടി (68), ഇദ്ദേഹത്തിന്റെ ഭാര്യ സുന്ദരി (55) എന്നിവരുടെ മൃതദേഹം നായ്‌ക്കാപ്പിലെ വീട്ടിലെത്തിച്ചത്‌. നാട്ടുകാരുടെ അന്ത്യാഞ്‌ജലി ഏറ്റുവാങ്ങിയശേഷം മൂന്നുപേരെയും നാരായണ മംഗലം പൊതു ശ്‌മശാനത്തില്‍ സംസ്‌ക്കരിച്ചു.
ശനിയാഴാച പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ഉണ്ടായ അപകടത്തിലാണ്‌ മധൂര്‍, പള്ളക്കോട്‌ ഗട്ടി തറവാട്ടംഗങ്ങളായ നാലുപേരും അപകടത്തില്‍ മരിച്ചത്‌. തറവാട്ടിലെ കാണിക്കവഞ്ചി തിരുപ്പതി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ കര്‍ണ്ണാടക കെ.എസ്‌.ആര്‍.ടി.സി ബസിടിച്ചാണ്‌ അപകടം ഉണ്ടായത്‌. അപകടത്തില്‍ പരുക്കേറ്റ സഹയാത്രികരായ ആറുപേര്‍ ചികിത്സയിലാണ്‌.

Ads by Google
Advertisement
Tuesday 13 Mar 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW