Monday, June 25, 2018 Last Updated 19 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.18 AM

കുടിവെള്ള ക്ഷാമം രൂക്ഷം; ജലനിധി വാഗ്‌ദാനങ്ങളിലൊതുങ്ങി

uploads/news/2018/03/199794/1.jpg

ലക്കിടി: വേനല്‍ കടുത്തതോടെ ലക്കിടി പേരൂരില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. പലേടങ്ങളിലും വെള്ളം ദിവസങ്ങളായി കിട്ടാതായതോടെ വെള്ളത്തിനായി ജനം നട്ടം തിരിഞ്ഞു തുടങ്ങി. ഭാരതപുഴ തടയണയ്‌ക്കുള്ളില്‍ വെള്ളമുണ്ടായിട്ടും അതു വേണ്ട രീതിയില്‍ കൊടുക്കാന്‍ കഴിയാത്തതാണ്‌ ജലക്ഷാമത്തിന്‌ കാരണം. വര്‍ഷങ്ങളായി വേനല്‍ക്കാലത്ത്‌ ഇതേ ദുരവസ്‌ഥയാണ്‌ തദ്ദേശവാസികള്‍ നേരിടുന്നത്‌.
പലതവണ പൊതുജനങ്ങള്‍ ആക്ഷേപം ഉന്നയിച്ചിട്ടും അടുത്ത വേനലോടെ എല്ലാം ശരിയാകുമെന്ന മറുപടി മാത്രമാണ്‌ അധികൃതരുടെ ഭാഗത്തു നിന്നുളളത്‌. അഞ്ച്‌ വര്‍ഷമായി പ്രവൃത്തി നടക്കുമ്പോഴും പൂര്‍ണമാവാത്ത ജലനിധിയില്‍ നിന്ന്‌ ഈ വേനലിലും കുടിവെള്ളം കിട്ടാത്ത അവസ്‌ഥയായതോടെ ജലനിധി കണക്ഷന്‌ പണമടച്ചവരുടെ കാത്തിരിപ്പ്‌ നീളുകയാണ്‌. സമഗ്ര കുടിവെള്ള പദ്ധതി എന്ന ആശയം വെച്ചാണ്‌ ജല അഥോറിറ്റിയെ കുടിവെള്ള വിതരണത്തില്‍ നിന്ന്‌ പൂര്‍ണമായും ജലനിധി പദ്ധതി നടപ്പിലാക്കുന്നതിന്റെ പേരില്‍ ഒഴിവാക്കിയിരുന്നത്‌.
അന്നു മുതല്‍ പഞ്ചായത്ത്‌ സ്‌കീം ലെവല്‍ കമ്മിറ്റിയാണ്‌ നിലവിലുണ്ടായിരുന്ന സംവിധാനങ്ങള്‍ വെച്ച്‌ കുടിവെള്ളം വിതരണം നടത്തുന്നത്‌. എന്നാല്‍ ജല അഥോറിറ്റിയുടെയത്ര കാര്യക്ഷമമല്ല ഇവരുടെ സേവനമെന്ന ആക്ഷേപം ശക്‌തമാണ്‌. 20 കോടിയിലേറെ മുടക്കു മുതലില്‍ കൊണ്ടുവന്ന ജലനിധി പദ്ധതിയുടെ പ്രവൃത്തി കരാര്‍ പി.എസ്‌.എസ്‌.പി എന്ന സ്വകാര്യ കരാറുകാര്‍ക്കാണ്‌ പഞ്ചായത്ത്‌ ഏല്‍പ്പിച്ചിരുന്നത്‌. രണ്ടര വര്‍ഷം കൊണ്ട്‌ പ്രവൃത്തി പൂര്‍ത്തീകരിച്ച്‌ വെള്ളം നല്‍കാനാകുമെന്നാണ്‌ പറഞ്ഞിരുന്നതെങ്കിലും നടപ്പിലായില്ല. കരാര്‍ മാറ്റി കൊടുത്ത്‌ ഈ വേനലില്‍ ഇത്‌ പ്രവര്‍ത്തനക്ഷമമാകുമെന്ന്‌ അറിയിച്ചെങ്കിലും അതും ഉണ്ടായിട്ടില്ല.

Ads by Google
Advertisement
Tuesday 13 Mar 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW