Monday, June 25, 2018 Last Updated 17 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.19 AM

കണ്ണമത്ത്‌ ദേവദത്തന്‍ ചരിഞ്ഞു

uploads/news/2018/03/199801/1.jpg

അടൂര്‍: കണ്ണമത്ത്‌ ദേവദത്തന്‍ ചരിഞ്ഞു. ശൂരനാട്‌ കണ്ണമത്ത്‌ ബംഗ്ലാവില്‍ വിജയകുമാറിന്റെ ഉടമസ്‌ഥതയിലുള്ള ആനയാണ്‌ ഞായറാഴ്‌ച്ച രാത്രിയില്‍ ചരിഞ്ഞത്‌. 34 വയസായിരുന്നു. മദപ്പാട്‌ കഴിഞ്ഞ്‌ നാല്‌ ദിവസം മുന്‍പ്‌ എരുമേലി ശ്രീധര്‍മശാസ്‌താ ക്ഷേത്രത്തില്‍ ആറാട്ടിന്‌ കൊണ്ടുപോയശേഷം മേക്കുന്ന്‌ മുകള്‍ ഭാഗത്ത്‌ തറയിലാണ്‌ ആനയെ കെട്ടിയിരുന്നത്‌.
ഞായറാഴ്‌ച രാത്രി ഏഴു മണിയോടെ ഉടമ എത്തി വെള്ളവും പനയോലയും ഇട്ട്‌ കൊടുത്തിരുന്നു. തുടര്‍ന്ന്‌ രാവിലെ എത്തിയ പ്പോള്‍ ആന കിടക്കുന്നതാണ്‌ കണ്ടത്‌.അടുത്തെത്തിയപ്പോഴാണ്‌ ആന ചരിഞ്ഞ വിവരം അറിയുന്നത്‌. ആനയെ തടി പിടിക്കാന്‍ കൊണ്ടുപോകാറില്ലെന്ന്‌ ഉടമ പറഞ്ഞു.15 വര്‍ഷം മുന്‍പാണ്‌ ആനയെ വിജയകുമാര്‍ വാങ്ങിയത്‌.
മേക്കുന്ന്‌ മുകള്‍ ഭാഗത്ത്‌ ആനചരിഞ്ഞ പുരയിടത്തില്‍ ആനയെ സംസ്‌കരിക്കാനായിരുന്നു തീരുമാനം എന്നാല്‍ പ്രദേശവാസികള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചതോടെ ആനയെ സംസ്‌കരിക്കുന്നതിനായി ഇന്നലെ വൈകിട്ടോടെ കോന്നി മുണ്ടോംമൂഴി വനത്തിലേക്ക്‌ കൊണ്ടുപോയി.
വനം വകുപ്പ്‌ വെറ്റിനറി ഡോ.ജയകുമാറിന്റെ നേതൃത്വത്തില്‍ ഇന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിക്കും. വനം വകുപ്പ്‌ റേഞ്ച്‌ ഓഫീസര്‍ കെ.പി.മാത്യൂവിന്റെ നേതൃത്യത്തിലുള്ള വനപാലക സംഘം സ്‌ഥലത്തെ ത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Ads by Google
Advertisement
Tuesday 13 Mar 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW