Monday, September 24, 2018 Last Updated 23 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.21 AM

ബില്ലടക്കാത്തതിനാല്‍ വൈദ്യുതി വിചേ്‌ഛദിച്ചു: പട്ടിണിയും പരിവട്ടവുമായി അരിമല കോളനിവാസികള്‍

uploads/news/2018/03/199815/2.jpg

വെള്ളമുണ്ട: തൊണ്ടര്‍നാട്‌ ട്രൈബല്‍ ഓഫീസിനു മൂക്കിനു താഴെയുള്ള കുഞ്ഞോം അരിമലകോളനിയില്‍ പട്ടിണിയോട്‌ മല്ലിട്ട്‌ ആദിവാസി കുടുംബങ്ങള്‍ ദുരിതം പേറുന്നു. വനത്തോട്‌ ചേര്‍ന്ന താമസിക്കുന്ന പണിയവിഭാഗത്തില്‍പെട്ട അഞ്ച്‌ കുടുംബങ്ങളാണ്‌ ജോലിയെടുക്കാനാവാതെയും ആവശ്യത്തിന്‌ റേഷന്‍ ലഭിക്കാതെയും പൊറുതി മുട്ടുന്നത്‌. വൈദ്യുതി ബില്ലടക്കാത്തതിന്റെ പേരില്‍ ഒരു കുടുംബത്തിന്റെ വൈദ്യുതി കഴിഞ്ഞ ദിവസം കെ.എസ്‌.ഇ.ബി. വിചേ്‌ഛദിക്കുകയും ചെയ്‌തു. തൊണ്ടര്‍നാട്‌ ചുരുളി കോളിനിയിലേക്ക്‌ പോവുന്ന വനത്തിലൂടെയുള്ള റോഡിന്റെ ഓരം ചെര്‍ന്നാണ്‌ അരിമലപണിയ കോളനിയുള്ളത്‌. പത്ത്‌ വര്‍ഷം മുമ്പ്‌ സ്വകാര്യ വ്യക്‌തി നല്‍കിയ സ്‌ഥലത്താണ്‌ 80 വയസ്സുള്ള കണക്കിയും ഇവരുടെ മക്കളുടെ അഞ്ച്‌ കുടുംബങ്ങളും നാല്‌ വീടുകളിലായി കഴിയുന്നത്‌. താമസയോഗ്യമായ ഒരു വീട്‌ പോലും കോളനിയിലില്ല. ജോലിക്ക്‌ പോകാന്‍ കഴിയുന്ന പുരുഷന്മാരാരും തന്നെ ഈകുടുംബങ്ങളിലില്ല. ഇരുപതോളം പേരടങ്ങുന്ന ഈ കുടുംബങ്ങള്‍ക്കായി ഒരു റേഷന്‍ കാര്‍ഡാണുള്ളത്‌. ആഴ്‌ചയില്‍ ആറ്‌ കിലോ അരിയണ്‌ ലഭിക്കുന്നത്‌.ഇതുപയോഗിച്ചാണ്‌ മുഴു പട്ടിണിയില്ലാതെ കുടംബങ്ങള്‍ കഴിയുന്നത്‌.കോളനിയിലെ പുരുഷന്മാരില്‍ ഒരാള്‍ക്ക്‌ തളര്‍വാതവും മറ്റൊരാള്‍ക്ക്‌ മാനസികരോഗവുമാണ്‌.ഇവര്‍ക്കുള്ള ചികിത്സയും കൃത്യമായി നടക്കുന്നില്ല.
ഇവരെ പരിചരിക്കാന്‍ എപ്പോഴും അടുത്ത്‌ ആളുണ്ടാവണമെന്നതിനാല്‍ നേരത്തെ ജോലിക്ക്‌ പോയിരുന്ന കണക്കിയുടെ മൂത്ത മകള്‍ നീലിക്ക്‌ ഇപ്പോള്‍ ജോലിക്ക്‌ പോകാന്‍ കഴിയാറില്ല. ഇതോടെയാണ്‌ കുടുംബം അര്‍ദ്ധപട്ടിണിയിലായത്‌. ഇതിനിടെ വൈദ്യുതി ബില്ലടച്ചില്ലെന്ന പേരില്‍ കണക്കിയും മാനസികരോഗിയായ മകന്‍ പ്രഭാകരനും താമസിക്കുന്ന വീട്ടിലെ വൈദ്യുതി കണക്ഷന്‍ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ വൈദ്യുതി ബോര്‍ഡ്‌ വിചേ്‌ഛദിച്ചത്‌. അരിമല കോളനിയിലെ ദുരിതം പരിഹാരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ പട്ടിണി മരണത്തിന്‌ വയനാട്‌ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നതാണ്‌ കോളനിയിലെ അവസ്‌ഥ.

Ads by Google
Advertisement
Tuesday 13 Mar 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW