Monday, June 25, 2018 Last Updated 20 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.09 AM

കോട്ടയം ചൂടിലാണ്‌

uploads/news/2018/03/199854/ktym1303.jpg

കോട്ടയം: ചൂടില്‍ വീണ്ടും റെക്കോഡിനൊപ്പം കോട്ടയം, ഇന്നലെ പകല്‍ പുതുപ്പള്ളി റബര്‍ ഗവേഷണ കേന്ദ്രത്തില്‍ താപമാപിനിയില്‍ രേഖപ്പെടുത്തിയത്‌ 38.5 ഡിഗ്രി സെല്‍ഷ്യസ്‌. കോട്ടയത്തിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണു ചൂട്‌ ഇത്രയും ഉയര്‍ന്ന തോതില്‍ എത്തുന്നത്‌. രണ്ടും ഒരാഴ്‌ചയ്‌ക്കുള്ളിലാണെന്നതു ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുന്നു. ഗവേഷണ കേന്ദ്രത്തിലെ ഔദ്യോഗിക കണക്കു പ്രകാരം താപനില 36.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
തലേന്നാളുള്ള താപനിലയാണു പിറ്റേന്നു പുറത്തുവിടുന്നത്‌. ഇന്നലത്തെ താപനില ഇന്നു ഔദ്യോഗികമായി രേഖപ്പെടുത്തും.
2004 മാര്‍ച്ച്‌ ഒമ്പതിനും കഴിഞ്ഞ വ്യാഴാഴ്‌ചയുമാണ്‌ മുമ്പു കോട്ടയത്ത്‌ 38.5 ഡിഗ്രി രേഖപ്പെടുത്തിയത്‌. പുതുപ്പള്ളിയേക്കാള്‍ നഗര പ്രദേശമായ കോട്ടയത്തു ഇന്നലെ താപനില 40 ഡിഗ്രിയെങ്കിലുമായിരുന്നിരിക്കാമെന്നാണു ജനങ്ങളുടെ കണക്ക്‌. രാവിലെ പത്തു മുതല്‍ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്‌ഥയിലായിരുന്നു ജനം. ഇതിനൊപ്പം കാറ്റും പലയിടങ്ങളിലും തീ പടര്‍ന്നതും ചൂടിന്റെ കാഠിന്യം വര്‍ധിപ്പിച്ചു. കോട്ടയം നഗരത്തിന്റെ ചുറ്റുവട്ടങ്ങളിലായി നിരവധി സ്‌ഥലത്താണ്‌ ഇന്നലെ തീപിടുത്തമുണ്ടായത്‌.
കോട്ടയത്തു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പകല്‍ താപനിലയില്‍ ശരാശരി ഒന്നു മുതല്‍ 1.5 ഡിഗ്രിയുടെ വരെ വര്‍ധനയുണ്ടായിട്ടുണ്ടെന്നു റബര്‍ ഗവേഷണ കേന്ദ്രത്തിലെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. രാത്രി താപനിലയില്‍ മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ രണ്ടു ഡിഗ്രിയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്‌.
എന്നാല്‍, കഴിഞ്ഞ രണ്ടു ദിവസമായി രാത്രി താപനില കുറയുകയും രാവിലെ നേരിയ തോതില്‍ തണുപ്പ്‌ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്‌. പേരിനു പോലും മഴ പെയ്യാത്തതു ചൂടിന്റെ കാഠിന്യം വര്‍ധിപ്പിക്കുകയാണ്‌.
കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച്‌ 12 വരെ 85.6 മില്ലീമീറ്റര്‍ മഴ പെയ്‌തപ്പോള്‍ ഇത്തവണ ഒരു തുള്ളി പോലും പെയ്‌തില്ല.ശരാശരി 14 മില്ലീമീറ്റര്‍ മഴയെങ്കിലും ലഭിക്കേണ്ടതാണ്‌. അതേസമയം, ഇന്നലെയും ഇന്നുമായി ഇടവിട്ടുള്ള മഴയ്‌ക്കു സാധ്യതയും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കന്യാകുമാരി തീരത്തു രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദമാണു മഴസാധ്യത വര്‍ധിപ്പിക്കുന്നത്‌.

Ads by Google
Advertisement
Tuesday 13 Mar 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW