Tuesday, September 25, 2018 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 13 Apr 2018 12.08 AM

ശ്രീജിത്തിന്റെ മരണം: കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

uploads/news/2018/04/208450/1.jpg

കാസര്‍ഗോഡ്‌: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്‌റ്റഡി മരണവുമായി ബന്ധപ്പെട്ട്‌ പോലീസിന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്‌തമായ താക്കീത്‌. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട്‌ കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഒരു കാരണവശാലും കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാറിനെ ആരും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എം അടോട്ട്‌ കൂലോത്തുവളപ്പ്‌ ബ്രാഞ്ചിനു വേണ്ടി നിര്‍മ്മിച്ച പി.കൃഷ്‌ണപിള്ള മന്ദിരം ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കസ്‌റ്റഡിമരണം സംബന്ധിച്ച്‌ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട്‌. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ ലഭിച്ചയുടന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പിക്കെതിരെ രാജ്യമെമ്പാടും പൊതുവികാരമാണ്‌ ഉയര്‍ന്നുവരുന്നതെന്നും കേന്ദ്രഭരണകൂടം കോര്‍പ്പറേറ്റുകള്‍ക്ക്‌ വേണ്ടിയാണ്‌ നിലകൊള്ളുന്നതെന്നും കര്‍ഷകരും കര്‍ഷക തൊഴിലാളികളും നിരവധി വര്‍ഷത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാടാണ്‌ കേന്ദ്രഭരണകൂടം കൈക്കൊള്ളുന്നത്‌. ഇതിനെതിരെയുളള ബഹുജന മുന്നേറ്റങ്ങള്‍ക്ക്‌ സി.പി.എം നേതൃത്വം നല്‍കുമെന്നും പിണറായി പറഞ്ഞു.

Ads by Google
Advertisement
Friday 13 Apr 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW