Tuesday, September 25, 2018 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 13 Apr 2018 12.08 AM

അധികൃതരുടെ മാനസികപീഡനം; കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍ ആത്മഹത്യ ചെയ്‌തു

uploads/news/2018/04/208452/1.jpg

പുനലൂര്‍(കൊല്ലം): കെ.എസ്‌.ആര്‍.ടി.സി അധികൃതരുടെ മാനസികപീഡനത്തില്‍ മനംനൊന്തു പുനലൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആത്മഹത്യ ചെയ്‌തു. തെന്മല പോലിസ്‌ സ്‌റ്റേഷന്‍ പരിധിയിലെ ഇടമണ്‍ ആയിരനെല്ലൂര്‍ പട്ടയകുപ്പില്‍ നിഷാനാ മന്‍സിലില്‍ നാസറുദീനാ(55)ണ്‌ ആത്മഹത്യ ചെയതത്‌. മാനസീകപീഡനത്തെ തുടര്‍ന്നാണ്‌ താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന ആത്മഹത്യാ കുറിപ്പ്‌ മൃതദേഹത്തില്‍ നിന്നു കണ്ടെത്തി. നാസറുദീനെ മൂന്നു മാസം മുമ്പു കണ്ണുര്‍ പയ്യന്നൂരിലേക്കു സ്‌ഥലംമാറ്റിയിരുന്നു. ദിവസങ്ങള്‍ക്കുശേഷം അവിടെനിന്നും പത്തനംതിട്ട ഡിപ്പോയിലേക്ക്‌ സ്‌ഥലംമാറ്റി. പത്തനംതിട്ട ഡിപ്പോയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും മാനസികവിഷമത്തെ തുടര്‍ന്ന്‌ നാസറുദീന്‍ ജോലിക്കു പോയിരുന്നില്ല. ബുധനാഴ്‌ച രാത്രി പുനലൂര്‍ വരെ പോവുകയാണെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ ഇയാളെ ആയിരനെല്ലൂര്‍ പാലത്തിനോട്‌ ചേര്‍ന്ന താല്‍ക്കാലിക ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ വഴിയാത്രക്കാരാണ്‌ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തെന്മല എസ്‌.ഐ പ്രവീണ്‍ മൃതദേഹത്തില്‍ നടത്തിയ പരിശോധനയിലാണ്‌ ആത്മഹത്യാ കുറിപ്പ്‌ കണ്ടെത്തിയത്‌. കെ.എസ്‌.ആര്‍.ടി.സി പുനലൂര്‍ ഡിപ്പോ എ.ടി.ഒ അജീഷ്‌കുമാറിനെ കുറിച്ചു ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്‌. അജീഷ്‌കുമാര്‍ തിരുവനന്തപുരത്തു വലിയ പിടിപാടുള്ള ആളാണെന്നും ഇദ്ദേഹത്തെ കാണുമ്പോള്‍ തൊഴുകൈയോടെ വണങ്ങുകയും ബഹുമാനിക്കുകയും പേടിക്കുകയും വേണമെന്നും അല്ലാത്തപക്ഷം തന്റെ അവസ്‌ഥ സഹപ്രവര്‍ത്തകരായ നിങ്ങള്‍ക്കും ഉണ്ടാകുമെന്നും കത്തില്‍ പറയുന്നു. കെ.എസ്‌.ആര്‍.ടി.സിയില്‍ ജോലി നേടാന്‍ ശ്രമിക്കാതെ മറ്റെന്തെങ്കിലും ജോലി നേടാന്‍ മകന്‍ ശ്രമിക്കണമെന്നും കത്തില്‍ പറയുന്നു. പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഭാര്യ: ലൈല. മക്കള്‍: നിയാസ്‌, നിഷാന.

Ads by Google
Advertisement
Friday 13 Apr 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW