Sunday, July 22, 2018 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.39 AM

ഡോക്‌ടര്‍മാരുടെ സമരം മൂന്നാംദിവസം; രോഗികള്‍ വലയുന്നു

uploads/news/2018/04/209023/1.jpg

ആലപ്പുഴ : കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഡോക്‌ടര്‍മാര്‍ ആരംഭിച്ച അനിശ്‌ചിതകാല സമരം രണ്ടാംദിവസം പിന്നിട്ടപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആലപ്പുഴ ജില്ലയിലെ ജനങ്ങള്‍ വലയുന്നു. ജില്ലയില്‍ മെഡിക്കല്‍ കോളജ്‌ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒ.പിയുടെ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്‌. ജനറല്‍ ആശുപത്രികള്‍, താലൂക്ക്‌ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഹാജര്‍നില നാമമാത്രമായിരുന്നു.
ജനറല്‍ ആശുപത്രിയില്‍ 54 ഡോക്‌ടര്‍മാരുള്ള സ്‌ഥാനത്ത്‌ രണ്ടുപേര്‍ മാത്രമാണു ഹാജര്‍ രേഖപ്പെടുത്തിയത്‌. നാഷണല്‍ ഹെല്‍ത്ത്‌ മിഷനു കീഴിലുള്ള നാലു ഡോക്‌ടര്‍മാരാണ്‌ അത്യാഹിതത്തില്‍ രോഗികളെ പരിശോധിച്ചുവരുന്നത്‌. എന്നാല്‍ കടപ്പുറം വനിതാശിശു ആശുപത്രിയില്‍ ഭൂരിഭാഗം ഡോക്‌ടര്‍മാര്‍ എത്തുന്നുണ്ട്‌. അതിനാല്‍ അത്യാഹിത വിഭാഗത്തെയും ശസ്‌ത്രക്രിയകളെയും സമരം ബാധിച്ചിട്ടില്ല.
സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ ശേഷിയില്ലാത്ത രോഗികള്‍ ഡോക്‌ടര്‍മാര്‍ ഇല്ലെന്നറിഞ്ഞിട്ടും ആശുപത്രികളില്‍ എത്തുന്നുണ്ട്‌. ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വന്‍തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. പനി ബാധിച്ച രോഗികളാണ്‌ ഒ.പിയില്‍ കൂടുതലായും എത്തുന്നത്‌. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികളുടെ നീണ്ട നിരയാണ്‌ മെഡിക്കല്‍ കോളജില്‍ ദൃശ്യമാകുന്നത്‌. ഡോക്‌ടര്‍മാരുടെ ഒ.പി. ബഹിഷ്‌കരണത്താല്‍ കുട്ടനാട്ടിലും രോഗികള്‍ വലയുകയാണ്‌. പുളിങ്കുന്നിലെ കുട്ടനാട്‌ താലൂക്ക്‌ ആശുപത്രിയില്‍ രോഗികളെ അത്യാഹിത വിഭാഗത്തിലെത്തിച്ച്‌ ചികിത്സ നല്‍കി. രാമങ്കരി, മുട്ടാര്‍, കാവാലം, നീലംപേരൂര്‍ പി.എച്ച്‌സികളിലും വെളിയനാട്‌, ചെമ്പുംപുറം, എടത്വാ സി.എച്ച്‌.സികളിലും ഒ.പി.മുടങ്ങി.
കിടത്തി ചികിത്സയുള്ള ആശുപത്രികളില്‍ ഡോക്‌ടര്‍മാര്‍ വാര്‍ഡുകളിലെത്തി രോഗികളെ പരിശോധിക്കുന്നുണ്ട്‌. ഡോക്‌ടര്‍മാരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കടുത്ത നടപടികളുമായി ആരോഗ്യ വകുപ്പ്‌ അധികൃതര്‍ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും വഴങ്ങരുതെന്ന നിര്‍ദ്ദേശമാണ്‌ സംഘടനാ ഭാരവാഹികള്‍ ആവര്‍ത്തിച്ച്‌ നല്‍കിയിട്ടുള്ളത്‌.

Ads by Google
Advertisement
Sunday 15 Apr 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW