Tuesday, September 25, 2018 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.41 AM

വില കുറയ്‌ക്കാന്‍ മടിച്ച്‌ കച്ചവടക്കാര്‍ 12 രൂപയ്‌ക്കാണെങ്കില്‍ കുടിക്കണ്ട

uploads/news/2018/04/209044/4.jpg

കണ്ണൂര്‍: ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20രൂപയില്‍ നിന്ന്‌ 12 രൂപയാക്കി കുറക്കണമെന്ന കുപ്പിവെള്ള നിര്‍മാതാക്കളുടെ സംഘടനകളുടെ നിര്‍ദ്ദേശം തള്ളി കച്ചവടക്കാര്‍. 12 രൂപയുടെ കുപ്പിവെള്ളവുമായി കച്ചവടക്കാരെ സമീപിക്കുന്ന നിര്‍മാണക്കമ്പനികളെ കടക്കാര്‍ മടക്കി അയക്കുകയാണ്‌.20 രൂപയുടെ വെള്ളം വിറ്റാല്‍ 12 രൂപ ലാഭം കിട്ടുമെന്നതാണ്‌ കടക്കാര്‍ കാണുന്ന നേട്ടം. സംസ്‌ഥാനത്തെ നൂറിലധികം കമ്പനികളില്‍ വിരലില്‍ എണഅമാവുന്ന കമ്പനികള്‍ മാത്രമാണ്‌ പുതിയ നിര്‍ദ്ദേശം നടപ്പിലാക്കിയത്‌. വലിയൊരു ശതമാനം കമ്പനികളും ഇപ്പോഴും 20 രൂപയാണ്‌ ഈടാക്കുന്നത്‌. ഇവരുടെ തണലിലാണ്‌ കച്ചവടക്കാരും നീങ്ങുന്നത്‌. 12 രൂപയുടെ വെള്ളം ഉപഭോക്‌താക്കള്‍ക്ക്‌ എവിടെ ചോദിച്ചാലും കിട്ടാത്ത സ്‌ഥിതിയാണ്‌. ഈ മാസം മുതലാണ്‌ വിലക്കുറവ്‌ നടപ്പാക്കാന്‍ കേരള ബോട്ടില്‍ഡ്‌ വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്‌. ഭൂരിഭാഗം കമ്പനി അംഗങ്ങളും തീരുമാനത്തെ സ്വാഗതം ചെയ്‌തു. എന്നാല്‍ ഏപ്രില്‍ രണ്ടാംവാരമായിട്ടും 20 രൂപയാണ്‌ കച്ചവടക്കാര്‍ ഈടാക്കുന്നത്‌. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത്‌ വന്‍ കച്ചവടമാണ്‌ കുപ്പിവെള്ളത്തിന്റെ കാര്യത്തിലുള്ളത്‌. ഇതു പരമാവധി മുതലെടുക്കാനാണ്‌ കമ്പനി അധികൃതരും കച്ചവടക്കാരും ശ്രമിക്കുന്നത്‌. അതേസമയം, റെയില്‍വേ സേ്‌റ്റഷനുകളില്‍ വില്‍പ്പനയ്‌ക്കെത്തുന്ന കുപ്പവെള്ളത്തിന്‌ 15 രൂപയേയുള്ളൂ. കുപ്പിവെള്ളത്തിന്റെ വില കുറക്കാനുള്ള തീരുമാനം നടപ്പിലാകാത്തതിന്‌ പിന്നില്‍ വ്യാപാരികളാണെന്നാണ്‌ കുപ്പിവെള്ള കമ്പനികള്‍ പറയുന്നു. 12 രൂപക്ക്‌ വില്‍ക്കാന്‍ വേണ്ടി എട്ട്‌ രൂപക്ക്‌ കച്ചവടക്കാര്‍ക്ക്‌ നല്‍കുന്ന കുപ്പിവെള്ളമാണ്‌ കൂടുതല്‍ കച്ചവടക്കാരും വാങ്ങുന്നത്‌. പക്ഷെ അവ വില്‍ക്കുന്നത്‌ 20 രൂപക്കുമാണ്‌. ചില കമ്പനികള്‍ 12 രൂപ വില രേഖപ്പെടുത്തിയ കുപ്പിവെള്ളം തയാറാക്കിയിട്ടുണ്ടെങ്കിലും കച്ചവടക്കാര്‍ വാങ്ങാന്‍ തയാറാകുന്നില്ല. കുപ്പിവെള്ളത്തിന്‌ 12 രൂപയില്‍ കൂടുതല്‍ വിലയ്‌ക്ക് വില്‌ക്കാന്‍ പാടില്ലെന്ന കുപ്പിവെള്ള നിര്‍മാതാക്കളുടെ അസോസിയേഷന്റെ പ്രസ്‌താവന ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതായി കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പരാതിപ്പെടുന്നു. ഹോട്ടലുകളില്‍ കൂടുതലും ഉപയോഗിക്കുന്ന ഭൂരിഭാഗം കമ്പനികളുടെയും കുപ്പിവെള്ളത്തിന്റെ വില കുറച്ചിട്ടില്ല. ഇതിന്റെ പേരില്‍ വ്യാപാരികളും ഉപഭോക്‌താക്കളും തമ്മില്‍ തര്‍ക്കത്തിനിടവരുന്നു. അതിനാല്‍ കുപ്പിവെള്ളവിലയിലെ ഈ ആശയക്കുഴപ്പം നീക്കുകയും നിര്‍മാതാക്കള്‍ കുപ്പിയില്‍ വില രേഖപ്പെടുത്തുകയും ചെയ്ണം.യ ഇതോടൊപ്പം കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 15 Apr 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW