Thursday, April 19, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.45 AM

നരഭോജി കടുവകളെ നിരീക്ഷിക്കാന്‍ ടൈഗര്‍ ട്രാപ്പ്‌ ക്യാമറകള്‍

uploads/news/2018/04/209067/3.jpg

കോന്നി: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ കോന്നിയെ വിറപ്പിക്കുന്ന നരഭോജി കടുവകളെ നിരീക്ഷിക്കാന്‍ ടൈഗര്‍ ട്രാപ്പുകളും. കൊക്കാത്തോട്‌ വനമേഖലയ്‌ക്ക്‌ പുറത്തും കടുവളുടെ സാന്നിധ്യം ഉറപ്പിച്ചതിനെ തുടര്‍ന്നാണ്‌ അടിയന്തര നടപടി.
കഴിഞ്ഞ ദിവസം കല്ലേലി വനമേഖലയിലും കടുവയുടെയും പുള്ളിപ്പുലിയുടെയും സാന്നിധ്യം കണ്ടിരുന്നു. ഇതേ തുടര്‍ന്നാണ്‌ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ടൈഗര്‍ ട്രാപ്പ്‌ ക്യാമറകള്‍ എത്തിക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ വനാതിര്‍ത്തിയിലെ വിവിധ കേന്ദ്രങ്ങളില്‍ 30 കാമറകള്‍ സ്‌ഥാപിച്ചിരുന്നു. ഇതിനുപുറമെയാണ്‌ ട്രാപ്പ്‌ ക്യാമറകളും എത്തിക്കുന്നത്‌.
പെരിയാര്‍ കടുവാ സങ്കേതത്തിലെ വിദഗ്‌ദ്ധരായ ഇക്കോളജിസ്‌റ്റ്‌ രമേശ്‌, ടൈഗര്‍ മോണിട്ടറിംഗ്‌ അസിസ്‌റ്റന്റ്‌ രാഹുല്‍, ടൈഗര്‍ ഫോറസ്‌റ്റ്‌ വാച്ചര്‍ പൊന്നച്ചന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. ഒരാഴ്‌ച മുമ്പ്‌ രവി എന്ന വനസംരക്ഷണ പ്രവര്‍ത്തകനെ ഒന്നില്‍ കൂടുതല്‍ കടുവകള്‍ ചേര്‍ന്നാണ്‌ കൊന്നുതിന്നതെന്ന്‌ പോസ്‌റ്റുമോര്‍ട്ടത്തിലും ഫോറന്‍സിക്‌ പരിശോധനയിലും സ്‌ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവ ഇണകളാണോ, കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബമാണോ എന്ന്‌ ഉറപ്പിക്കാനായിട്ടില്ല.
ട്രാപ്പ്‌ കാമറകള്‍ സ്‌ഥാപിക്കുന്നതിലൂടെ ഈ സംശയങ്ങളും ദൂരീകരിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. വിവിധ കാമറകളില്‍ ലഭിക്കുന്ന കടുവകളെയും പുലിയെയും അവയുടെ ശരീരത്തിലെ വരകളും മറ്റ്‌ ചില വ്യത്യാസങ്ങളും കണ്ടെത്തി എണ്ണം മനസിലാക്കാന്‍ കഴിയും.
കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ കോന്നി വനമേഖലയില്‍ കടുവയുടെ സാന്നിദ്ധ്യം വനം വകുപ്പ്‌ ഉറപ്പിച്ചത്‌. ഇതിന്‌ പിന്നാലെ കഴിഞ്ഞ ദിവസം കല്ലേലിയിലും കണ്ടു. മറ്റ്‌ നിരവധി സ്‌ഥലങ്ങളിലും ഇവയെ കണ്ടതായി അഭ്യൂഹങ്ങള്‍ കാട്ടുതീപോലെ പരക്കുന്നുണ്ടെങ്കലും ഇവയെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ്‌ വനം വകുപ്പ്‌ അധികൃതരുടെ വിശദീകരണം. ആശങ്കകളും അഭ്യൂഹങ്ങളും മൂലം കല്ലേലി, കൊക്കാത്തോട്‌ പ്രദേശം പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്‌. പുറത്തുനിന്നും ആരും ഇവിടേക്ക്‌ ഇപ്പോള്‍ എത്താറില്ല. ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ പോലും പുറത്തിറങ്ങാന്‍ മടിക്കുകയാണ്‌. ഭീതിപരത്തുന്ന കടുവയെ കാട്ടില്‍ കയറി പിടികൂടണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.
ഇവയെ പിടികൂടിയെങ്കില്‍ മാത്രമെ മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുള്ളെന്നും അവര്‍ പറയുന്നു. എന്നാല്‍ വന്യജീവികളെ കാട്ടില്‍ കയറി പിടികൂടാന്‍ കഴിയില്ലെന്നാണ്‌ വനം വകുപ്പിന്റെ ഉറച്ച നിലപാട്‌. നാട്ടില്‍ ഇറങ്ങിയാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും വനം വകുപ്പിന്റെ പ്രത്യേക സംഘം ഏത്‌ അടിയന്തര സാഹചര്യവും നേരിടാന്‍ സജ്‌ജമാണെന്നും ഡി.എഫ്‌.ഒ. പറഞ്ഞു.

ഷാഹിര്‍ പ്രണവം

Ads by Google
Advertisement
Sunday 15 Apr 2018 12.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW