Friday, October 19, 2018 Last Updated 46 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.18 PM

ബിയ്യംകായല്‍ വള്ളംകളി 26ന്‌;രാവിലെയും വൈകിട്ടും തുഴച്ചില്‍ വിദഗ്‌ധരുടെ നേതൃത്വത്തില്‍ പരിശീലനം തുടങ്ങി മത്സരിക്കുന്നത്‌ ഇരുപതോളം വള്ളങ്ങള്‍

uploads/news/2018/08/239443/1.jpg

പൊന്നാനി: ബിയ്യം കായലില്‍ വള്ളംകളി പരിശീലനത്തിന്‌ ആരവമുയര്‍ന്നു.തുഴച്ചില്‍ വിദഗ്‌ധരുടെ നേതൃത്വത്തില്‍ ഒട്ടേറെ യുവാക്കളാണ്‌ ഇവിടെ പരിശീലനം നടത്തുന്നത്‌. രാവിലെ ആറു മണി മുതല്‍ എട്ട്‌ വരെയും, വൈകീട്ട്‌ അഞ്ചു മണി സമയത്തുമാണ്‌ പരിശീലനം നടക്കുന്നത്‌.
ഇത്തവണ ഇരുപതോളം വള്ളങ്ങള്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നുണ്ട്‌.ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി മലബാറില്‍ നടക്കുന്ന ഒരേയൊരു വള്ളംകളിയാണിത്‌. പരിശീലനകാലങ്ങളില്‍ രണ്ടു ലക്ഷത്തിലേറെ രൂപ ചിലവ്‌ ഓരോ ക്ലബുകള്‍ക്കും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്‌.ഇതിന്‌ സമ്മാനതുകയായി ലഭിക്കുന്നത്‌ 50000 രൂപ മാത്രമാണ്‌.പ്രോല്‍സാഹന സമ്മാനമായി 25000 രൂപയും.വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന മത്സരമായിരുന്നിട്ടും നാട്ടുകാരുടെ ആവേശം കണക്കിലെടുത്ത്‌ മാത്രമാണ്‌ ക്ലബുകള്‍ ഓരോ വര്‍ഷവും വള്ളം കളി മല്‍സരത്തിനായി ഒരുങ്ങുന്നത്‌. ടൂറിസം വാരാഘോഷ പരിപാടികള്‍ക്കായി 12 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ വാരാഘോഷ കമ്മറ്റി സര്‍ക്കാറിന്‌ കത്ത്‌ നല്‍കിയിരുന്നു. മേജര്‍ വള്ളങ്ങളുടെ പരിശീലനത്തിന്‌ ഒരു ലക്ഷത്തിലേറെ ചെലവ്‌ വരും.വള്ളങ്ങള്‍ കേട്‌ പാട്‌ തീര്‍ക്കുന്നതിന്ന്‌ വന്‍ തുക മുടക്കേണ്ടി വരുന്നു ആലപ്പുഴയില്‍ നിന്ന്‌ ദിവസക്കൂലി ഇനത്തില്‍ 1500 രൂപ നല്‍കിയാണ്‌ തൊഴിലാളികളെ കൊണ്ട്‌ വരുന്നത്‌.ഒരു വള്ളം പണിയെടുക്കാന്‍ 8 തൊഴിലാളികള്‍ വേണ്ടി വരും.ഇവരുടെ താമസ സൗകര്യവും ഭക്ഷണവും ക്ലബുകാര്‍ തന്നെ ഒരുക്കിക്കൊടുക്കണം.ചില ക്ലബുകള്‍ മത്സരത്തിനാവശ്യമായ വള്ളങ്ങള്‍ നിര്‍മിക്കാന്‍ ആലപ്പുഴയില്‍ നിന്നും തച്ചന്മാരെ കൊണ്ടുവന്നിട്ടുണ്ട്‌.രാവിലെയും വൈകുന്നേരങ്ങളിലുമായാണ്‌ ബിയ്യം കായലില്‍ വള്ളം കളി പരിശീലനം നടക്കുന്നത്‌. ഈമാസം പകുതിയോടെ കൂടുതല്‍ വള്ളങ്ങള്‍ പരിശീലനത്തിനിറങ്ങും.ബിയ്യം കായലിലെ ബോട്ടിങ്‌ സെന്ററിന്റെ പ്രവര്‍ത്തനവും സജീവമാക്കാന്‍ തീരുമാനമായിട്ടുണ്ട്‌. വള്ളംകളിക്ക്‌ മുന്നോടിയായി പവലിയന്‍ നവീകരണ പ്രവൃത്തികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്‌. പവലിയനോട്‌ ചേര്‍ന്നുള്ള സംരക്ഷണഭിത്തി നിര്‍മ്മാണ ജോലികള്‍ അന്തിമഘട്ടത്തിലാണ്‌. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ ആസ്‌തി വികസന ഫണ്ടുപയോഗിച്ചുള്ള പ്രവര്‍ത്തനമാണ്‌ നടക്കുന്നത്‌.കായലിലേക്കുള്ള റോഡിന്റെ അവസ്‌ഥ ശോചനീയമാണ്‌.സംസ്‌ഥാനപാതയില്‍നിന്ന്‌ തുടങ്ങി ബോട്ടിങ്‌ സെന്റര്‍ വരെ റോഡിന്റെ മുഴുവന്‍ ഭാഗവും തകര്‍ന്നിരിക്കുകയാണ്‌.ഓണാഘോഷ പരിപാടികള്‍ ബിയ്യം കായലോരത്ത്‌ നടക്കുമ്പോള്‍ എത്തിപ്പെടാന്‍ ആളുകള്‍ക്ക്‌ ഏറെ പ്രയാസം അനുഭവിക്കേണ്ടിവരും. കാല്‍നടയാത്രപോലും ദുസ്സഹമായ അവസ്‌ഥയാണ്‌.തൂക്കുപാലം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതാണ്‌ ഏക ആശ്വാസം. എന്നാല്‍, തൂക്കുപാലത്തില്‍ വഴിവിളക്കുകള്‍ ഇല്ലാത്തത്‌ ബുദ്ധിമുട്ടാണ്‌.

Ads by Google
Advertisement
Monday 06 Aug 2018 09.18 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW