Thursday, October 18, 2018 Last Updated 16 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 09.29 PM

മറുനാടന്‍ തൊഴിലാളി ക്യാമ്പ്‌ പരിശോധന ശക്‌തമാക്കുന്നു

uploads/news/2018/08/239457/1.jpg

കോഴിക്കോട്‌:അന്യസംസ്‌ഥാന തൊഴിലാളികള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാവുന്ന സാഹചര്യത്തില്‍ ഇവരെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതു നിര്‍ബന്ധമാക്കുന്നു. മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പരിശോധന കര്‍ശനമാക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം.
ജില്ലയിലെ മിക്ക വാടക കെട്ടിടങ്ങളിലും ഇത്തരം തൊഴിലാളികള്‍ക്കു താമസസൗകര്യം ഒരുക്കുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നില്ലെന്ന്‌ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്‌. വാടകയ്‌ക്ക് നല്‍കിയ കെട്ടിടങ്ങളില്‍ കഴിയുന്ന മറുനാടന്‍ തൊഴിലാളികളുടെ വിവരങ്ങളും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകളം തദ്ദേശ സ്‌ഥാപനങ്ങളിലും അടുത്ത പോലീസ്‌ സ്‌റ്റേഷനിലുമാണ്‌ നല്‍കണ്ടേത്‌.തൊഴില്‍ തേടി എത്തുന്ന ഇത്തരം തൊഴിലാളികളില്‍ ക്രിമിനലുകള്‍ കടന്നുകൂടിയതു കാരണമാണ്‌ ക്യാമ്പുകളില്‍ പരിശോധന നിര്‍ബന്ധമാക്കുന്നത്‌.പെരുമ്പാവൂര്‍ പട്ടിമറ്റത്ത്‌ ബിരുദ വിദ്യാര്‍ഥിനിയായ നിമിഷയെ പശ്‌ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളി കഴുത്തറുത്തു കൊന്നതാണ്‌ ഒടുവിലത്തെ സംഭവം. സംസ്‌ഥാനത്ത്‌ തൊഴിലെടുക്കുന്ന മറുനാടന്‍ തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ്‌ സ്‌റ്റേഷനുകളിലും സര്‍ക്കറിലും ഇല്ലാത്ത സാഹചര്യമാണുള്ളത്‌.
കോഴിക്കോട്‌ ജില്ലയില്‍ എത്ര മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നതു സംബന്ധിച്ച കൃത്യമായ കണക്ക്‌ തൊഴില്‍ വകുപ്പിലോ പോലീസിലോ ലഭ്യമല്ല. ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആവാസ്‌ പദ്ധതിയില്‍ ഇതുവരെ ജില്ലയില്‍ 29,753 പേരാണ്‌ രജിസ്‌റ്റര്‍ ചെയ്‌തതെന്ന്‌ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.ഇവരക്കെുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ്‌ തൊഴില്‍ വകുപ്പിനുള്ളത്‌. ജില്ലയില്‍ ഏകദേശം നാലുലക്ഷത്തോളം മറുനാടന്‍ തൊളിലാളികള്‍ പണിയെടുക്കുന്നുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. എന്നാല്‍ ഇവര്‍ ഒരു ഓഫീസിലും വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
തൊഴില്‍തേടി എത്തുന്ന മറുനാടന്‍ തൊഴിലാളികള്‍ വിവിധ വാടക കെട്ടിടങ്ങളിലാണ്‌ താമിക്കുന്നത്‌. അടിസ്‌ഥാന സൗകര്യമൊരുക്കാതെയാണ്‌ മിക്ക ക്യാമ്പുകളും പ്രര്‍വര്‍ത്തിക്കുന്നത്‌. അന്യസംസ്‌ഥാന തൊഴിലാളികളെ താമിപ്പിക്കുന്നവര്‍ അവരുടെ വിശദാംശങ്ങളും ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പും പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാക്കേണ്ടതാണെന്ന്‌ ജില്ലാ ഭരണകൂടം വ്യക്‌തമാക്കിയിട്ടുണ്ട്‌. കെട്ടിട ഉടമകള്‍ വലിയ തുക വാക വാങ്ങിയാണ്‌ ഇവരെ താമസിപ്പിക്കുന്നത്‌.വളരെ മോശമായ അവസ്‌ഥയിലാണ്‌ ജില്ലയിലെ മിക്ക മറുനാടന്‍ തൊഴിലാളി ക്യാമ്പുകളും. ആവശ്യമായ സുരക്ഷാ സംവിധാനമില്ലാതെയാണ്‌ ഇവര്‍ താമസിക്കുന്നതെന്ന്‌ പരിശോധനയില്‍ വ്യക്‌തമായിട്ടുണ്ട്‌. ഇടുങ്ങിയ മുറികളില്‍ ഏഴും എട്ടുംപേര്‍ തിങ്ങിഞെരുങ്ങി കഴിയുന്നതായും കണ്ടെടുത്തിയിട്ടുണ്ട്‌. മലേറിയ, കോളറ പോലുള്ള രോഗങ്ങള്‍ ഇത്തരം ക്യാമ്പുകളില്‍ പൊട്ടിപുറപ്പെട്ടിരുന്നു.
സര്‍ക്കാര്‍ നടപ്പാക്കുന്ന ഗരിമ പദ്ധതി പ്രകാരം ഇത്തരം തൊഴിലാളികളുടെ വിവരങ്ങള്‍ സര്‍ക്കാറിനെ അറിയിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ഉത്തരവിട്ടിട്ടുണ്ട്‌. തദ്ദേശ സ്‌ഥാപനങ്ങള്‍ നല്‍കുന്ന ഫോറത്തിലാണ്‌ വിവരങ്ങള്‍ പൂരിപ്പിക്കേണ്ടത്‌. തൊഴിലാളി ക്യാമ്പുകളിലുള്ള പരിശോധനയും ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വാര്‍ഡ്‌ മെംബര്‍, തദ്ദേശ സ്‌ഥാപനങ്ങിളിലെ സെക്രട്ടറിമാര്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍, പോലീസ്‌ ഓഫീസര്‍ എന്നവരങ്ങുന്ന സംഘം ഇപ്പോള്‍ ഇത്തരം ക്യാമ്പുകളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്‌. ഈ പരിശോധന തുടരും.
എല്ലാ ക്യാമ്പുകളിലും സംഘം നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം താമസ സ്‌ഥലത്തെ അസൗകര്യങ്ങള്‍ പരിഹരിക്കുന്നതിനും നിര്‍ദേശം നല്‍കും. പേരായ്‌മകള്‍ പരിഹരിക്കാത്ത വാടക കെട്ടിടങ്ങള്‍ അടച്ചുപൂട്ടും. വൃത്തിയുള്ള അന്തരീക്ഷവും മാലന്യസംസ്‌കരണത്തിനും കുടിവെള്ളത്തിനം ഇത്തരം ക്യാമ്പുകഴില്‍ സൗകര്യമില്ലെന്ന്‌ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്‌.ഇതിനകം 1435 വാടക കെട്ടിടങ്ങളിലെ ക്യാമ്പുകളാണ്‌ സംഘം പരിശോധിച്ചിട്ടുള്ളത്‌.

Ads by Google
Advertisement
Monday 06 Aug 2018 09.29 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW