കോഴിക്കോട്:
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഢനത്തിനിരയാക്കിയ കന്യാസ്ത്രീക്കു നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചു സിനിമാ നടനും സംവിധായകനുമായ ജോയ് മാത്യു നടത്തിയ പ്രതിഷേധ പ്രകടനം ബി.ജെ.പി കൈയടക്കി.ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റും ഇപ്പോഴത്തെ സംസ്ഥാന വക്താവുമായ പി.രഘുനാഥ് മുന്‍നിരയില്‍ ജോയ്മാത്യുവിനൊപ്പം നിന്നാണു പ്രതിഷേധ പരിപാടി നയിച്ചത്.
വിവിധ വിഷയങ്ങളില്‍ നരേന്ദ്രമോഡിയെ അനുകൂലിച്ചു രംഗത്തു വന്ന ജോയ്മാത്യുവിനെ ബി.ജെ.പി പാളയത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ബി.ജെ.പി പ്രതിഷേധ പരിപാടിക്കു പിന്തുണയുമായി എത്തിയതെന്നാണു കരുതുന്നത്. നരേന്ദ്രമോഡിയെ അനുകൂലിച്ച് ജോയ്മാത്യു നേരത്തെ ചില ഘട്ടങ്ങളില്‍ രംഗത്തു വരികയും ചെയ്തിരുന്നു.
ലെംഗിക പീഢന പരാതികള്‍ സഭയും പാര്‍ട്ടിയും ഒരുപോലെയാണു കൈകാര്യം ചെയ്ുന്നയതെന്നു സി.പി.എമ്മിനെ പരാമര്‍ശിച്ചുകൊണ്ടു ജോയ് മാത്യു പരിപാടിയില്‍ പറയുകയും ചെയ്തു.
മുന്‍ നക്സല്‍ എന്ന നിലയില്‍ കലാ, സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന ജോയ്മാത്യു കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂല നിലപാടു സ്വീകരിച്ചിരുന്നു. പിന്നീട് നിലമ്പൂര്‍ കാടുകളില്‍ രണ്ടു മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തോടെ സര്‍ക്കാറിനെതിരെ രംഗത്തു വന്ന അദ്ദേഹം നിരന്തരം സര്‍ക്കാര്‍-സി.പി.എം വിമര്‍ശകനായി പ്രത്യക്ഷപ്പെട്ടു. ജോയ്മാത്യു പറഞ്ഞതും പറയാത്തതുമായി ഇടതുപക്ഷത്തെ അധിക്ഷേപിക്കുന്ന നിരവധി ട്രോളുകളും പോസ്റ്ററുകളും അദ്ദേഹത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയാനും തുടങ്ങി.
കേരളത്തില്‍ അടുത്ത പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പല പ്രമുഖരേയും ബി.ജെ.പി ക്യാമ്പില്‍ എത്തിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ജോയ് മാത്യുവിനെ അടുപ്പിക്കാനുള്ള ബി.ജെ.പി ശ്രമം എന്നാണു കരുതുന്നത്. നരേന്ദ്രമോഡിയെ അനുകൂലിക്കുന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ ബി.ജെ.പിക്ക് അതിനുള്ള വഴി എളുപ്പമാക്കി തീര്‍ക്കുകയും ചെയ്യുന്നു.