Sunday, September 23, 2018 Last Updated 21 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.10 AM

കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റടക്കം മൂന്നുപേര്‍ക്കു മര്‍ദനമേറ്റു

uploads/news/2018/09/248369/3.jpg

അടിമാലി: കോളജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ ചൊവ്വാഴ്‌ചയുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി ബ്ലോക്ക്‌ പ്രസിഡന്റ്‌ അടക്കം മൂന്നു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കു കൂടി മര്‍ദനമേറ്റു.
കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസ്‌, പ്രവര്‍ത്തകരായ ഷജാര്‍, ജോവിസ്‌ വെളിയത്ത്‌ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്‌. സി.പി.എം. പ്രവര്‍ത്തകരാണു മര്‍ദിച്ചതെന്ന്‌ ഇവര്‍ പറഞ്ഞു. ജോവിസിനെ ബുധനാഴ്‌ച രാത്രിയില്‍ അമ്പലപ്പടിയിലും ഷജാറിനെ ഇന്നലെ രാവിലെ ടൗണില്‍ മാതാ തീയറ്ററിനു സമീപത്തും ജോര്‍ജ്‌ തോമസിനെ ഉച്ചയോടെ കോണ്‍ഗ്രസ്‌ ഓഫീസിനു സമീപത്തുവച്ചും മര്‍ദിക്കുകയായിരുന്നു. ജോര്‍ജ്‌ തോമസിന്റെ പരാതിയില്‍ സി.പി.എം. പ്രവര്‍ത്തകനായ സുല്‍ഫി അടക്കമുള്ളവരെ പ്രതി ചേര്‍ത്ത്‌ കേസെടുത്തതായി സി.ഐ: പി.കെ. സാബു പറഞ്ഞു.
കഴിഞ്ഞദിവസം എടുത്ത വിവിധ കേസുകളില്‍ കോണ്‍ഗ്രസിലെ ജാമ്യത്തില്‍ ഇറങ്ങിയ ഒന്‍പതു പേരൊഴികെ ബാക്കിയുള്ള 21 പേര്‍ക്കായും സി.പി.എമ്മിന്റെ 15 പേര്‍ക്കായും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ്‌ പറഞ്ഞു. തുടര്‍ന്ന്‌ വൈകിട്ട്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ടൗണില്‍ വന്‍പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സി.പി.എം. അക്രമം അഴിച്ചു വിടുന്നതില്‍നിന്നും പിന്മാറണമെന്നും അല്ലെങ്കില്‍ കടുത്ത വിലനല്‍കേണ്ടി വരുമെന്നും പ്രതിഷേധയോഗം ഉദ്‌ഘാടനം ചെയ്‌ത കെ.പി.സി.സി. ഉപാധ്യക്ഷന്‍ എ.കെ. മണി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍, മുന്‍ അധ്യക്ഷന്‍ റോയി കെ. പൗലോസ്‌, എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്‌തി, യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്‌, ഡി.സി.സി. വൈസ്‌ പ്രസിഡന്റ്‌ പി.വി. സ്‌കറിയ, ജനറല്‍ സെക്രട്ടറിമാരായ ടി.എസ്‌. സിദ്ദിഖ്‌, പി.ആര്‍. സലിംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞദിവസത്തെ അക്രമത്തിന്റെ ബാക്കിയായി ഇന്നലെയും സംഘര്‍ഷം ഉണ്ടായതോടെ അനിഷ്‌ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ശാന്തന്‍പാറ, രാജാക്കാട്‌, വെള്ളത്തൂവല്‍, മൂന്നാര്‍, ദേവികുളം തുടങ്ങി മേഖലയിലെ എല്ലാ പോലീസ്‌ സ്‌റ്റേഷനുകളില്‍നിന്നും വലിയ പോലീസ്‌ സേനയെ ടൗണില്‍ വിന്യസിച്ചു. കനത്ത പോലീസ്‌ കാവലിലാണ്‌ ഇന്നലെ പ്രകടനം നടന്നത്‌. പോലീസ്‌ സേനയുടെ കുറവാണു ചൊവ്വാഴ്‌ചത്തെ സംഭവ വികാസങ്ങള്‍ വഷളാക്കാന്‍ കാരണമായതെന്നു കണ്ടെത്തി രഹസ്യാന്വേഷണവിഭാഗം മുകള്‍തലങ്ങളിലേക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Friday 14 Sep 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW