Saturday, September 22, 2018 Last Updated 12 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.14 AM

25 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

uploads/news/2018/09/248395/1.jpg

പാറശാല :എക്‌സൈസ്‌ സംഘത്തിന്റെ കഞ്ചാവ്‌ വേട്ട.25 കിലോ കഞ്ചാവ്‌ പിടികൂടി. കൊലപാതക കേസിലെ പ്രതി ഉള്‍പ്പെടെ നാലുപേര്‍ കസ്‌റ്റഡിയില്‍. എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വൈ. ഷിബുവിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നെയ്യാറ്റിന്‍കര എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ ഷാഡോ ടീം നടത്തിയ പരിശോധനയിലാണ്‌ സ്‌കൂളുകളില്‍ ഉള്‍പ്പെടെ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 25 കിലോ കഞ്ചാവ്‌ പിടികൂടിയത്‌.
തമിഴ്‌നാട്ടില്‍ നിന്നും മൊത്ത വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവുമായിയെത്തിയ സംഘത്തെ ഉദിയന്‍കുളങ്ങരയ്‌ക്ക് സമീപം വച്ച്‌ എക്‌സൈസ്‌ സംഘം പിന്‍തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ അമരവിള സ്വദേശി സതികുമാര്‍ (50), ചാരോട്ടുകോണം സ്വദേശി ബിജു ( 33) ചെങ്കല്‍ചൂള സ്വദേശി കണ്ണന്‍ (25), കരിമഠം കോളനി സ്വദേശി ഗഫൂര്‍ (43) എന്നിവരെ അറസ്‌റ്റ് ചെയ്‌തു.
സതികുമാറിനെ മുന്ന്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ 8 കിലോ കഞ്ചാവുമായി എക്‌സൈസ്‌ കസ്‌റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ നിരവധി ദിവസങ്ങളായി എക്‌സൈസിന്റെ കര്‍ശന നിരീക്ഷണത്തില്‍ ആയിരുന്നു.
മധുരയില്‍ നിന്നും കഞ്ചാവ്‌ മൊത്തമായി വാങ്ങിയാണ്‌ ഇവര്‍ കച്ചവടം നടത്തിവന്നിരുന്നത്‌. കഞ്ചാവ്‌ കടത്തുവാന്‍ ഉപയോഗിച്ച ബൈക്ക്‌ കസ്‌റ്റഡിയില്‍ എടുത്തു.
പ്രിവന്റീവ്‌ ഓഫീസര്‍മാരായ കെ. ഷാജു, എസ്‌. ഗോപകുമാര്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ വി.വിജേഷ്‌, എം. വിശാഖ്‌, ആര്‍. എസ്‌. രഞ്‌ജിത്‌, ഹര്‍ഷകുമാര്‍, എസ്‌.എസ്‌.സൂരജ്‌, എസ്‌. ബിജു, എസ്‌. ബിജുകുമാര്‍, ബി.എസ്‌. സനല്‍കുമാര്‍ എന്നിവരാണ്‌ പരിശോധനയില്‍ പങ്കെടുത്തത്‌.

Ads by Google
Advertisement
Friday 14 Sep 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW