Monday, November 19, 2018 Last Updated 23 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.15 AM

ദുരന്തബാധിത പ്രദേശങ്ങള്‍ ലോകബാങ്ക്‌ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

uploads/news/2018/09/248405/2.jpg

മാനന്തവാടി: പ്രളയക്കെടുതിയില്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടായ മാനന്തവാടി താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ ലോകബാങ്ക്‌ പ്രതിനിധികള്‍ സന്ദര്‍ശിച്ച്‌ സ്‌ഥിതിഗതികള്‍ വിലയിരുത്തി. ശ്രീനിവാസ റാവു, ഹ്യുറി എന്നിവരുടെ നേതൃത്വത്തില്‍ ഉച്ചക്ക്‌ 2.30 ഓടെ തോണിച്ചാലിലെ പൊതുമരാമത്ത്‌ റോഡ്‌ തകര്‍ന്ന ഭാഗം സന്ദര്‍ശിച്ചു. തുടര്‍ന്ന്‌ ചൂട്ടക്കടവില്‍ ജലവിഭവ വകുപ്പിന്റെ പൈപ്പുകള്‍ തകര്‍ന്ന ഭാഗങ്ങളും ട്രീറ്റ്‌മെന്റ്‌ പ്ലാന്റും സന്ദര്‍ശിച്ച്‌ ഉദ്യോഗസ്‌ഥരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മണിയന്‍കുന്ന്‌, വരടിമൂല എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്‌ഥലങ്ങളും സംഘം കണ്ടു. വെയ്‌സ്റ്റ്‌ മാനേജ്‌മെന്റിനും പുനരധിവാസത്തിനുമാണ്‌ മുഖ്യമായും ശ്രദ്ധ ചെലുത്തേണ്ടതെന്ന്‌ സംഘാഗം ശ്രീനിവാസ റാവു പറഞ്ഞു. മാനന്തവാടി നഗരസഭ വികസന കാര്യ ചെയര്‍മാന്‍ പി.ടി.ബിജുവും മറ്റ്‌ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും സംഘത്തെ അനുഗമിച്ചു.

Ads by Google
Advertisement
Friday 14 Sep 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW