Saturday, September 22, 2018 Last Updated 11 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.37 AM

ദേശീയപാത 85ന്റെ പണി ഇഴയുന്നു; കാലാവധിയില്‍ നിര്‍മാണം തീരില്ല

uploads/news/2018/09/248485/1.jpg

കോതമംഗലം: ദേശീയപാത 85 ന്റെ കക്കടാശേരി മുതല്‍ ഇരുമ്പുപാലം വരെയുള്ള ഭാഗത്തിന്റെ പുനരുദ്ധാരണ ജോലികള്‍ക്ക്‌ ഒച്ചിന്റെ വേഗം.
നേരത്തെ നടന്നിരുന്നതും ആരംഭിച്ചതുമായ പ്രവൃത്തികള്‍ എല്ലാം സാവധാനത്തിലാണ്‌ നീങ്ങുന്നത്‌. 51.23 കോടി രൂപയ്‌ക്കാണ്‌ നിര്‍മാണം ടെണ്ടര്‍ ചെയ്‌തിരുന്നത്‌.
42 കോടിക്കാണ്‌ ടെണ്ടര്‍ എടുത്തിരിക്കുന്നത്‌. 46.53 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഭാഗത്താണ്‌ കനത്ത മഴ ഏറെ നാശം വിതച്ചത്‌.
വലിയ പ്രളത്തിന്‌ മുമ്പ്‌് തന്നെ വാളറയില്‍ റോഡ്‌ ഇടിഞ്ഞുപോയി ഗതാഗതം തന്നെ സ്‌തംഭിച്ചിരുന്നു.
പിന്നീട്‌ റോഡിന്റെ നേര്യമംഗലം റാണിക്കല്ല്‌ മുതല്‍ മുകളിലേക്ക്‌ വലിയ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പലഭാഗത്തും റോഡ്‌ തന്നെ ഇല്ലാതാക്കി. എന്നാല്‍ ടെണ്ടര്‍ കഴിഞ്ഞ്‌ മൂന്നുമാസമായപ്പോഴാണ്‌ പ്രകൃതി ക്ഷോഭമുണ്ടാകുന്നത്‌. ഇപ്പോള്‍ നാല്‌ മാസമായി.
നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം പന്ത്രണ്ട്‌ മാസമാണ്‌.
ഇത്രയേറെ ദൂരം ഈ സമയത്തിനുള്ളില്‍ തീരില്ലെന്നാണ്‌ വിദഗ്‌ദാഭിപ്രായം. മാത്രമല്ല പഴയ ടെണ്ടറില്‍പ്പെടാത്ത വളരെക്കൂടുതല്‍ നിര്‍മാണ പ്രവൃത്തികള്‍ പ്രളയം വരുത്തിയിട്ടുമുണ്ട്‌.

Ads by Google
Advertisement
Friday 14 Sep 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW