Wednesday, October 17, 2018 Last Updated 39 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 12.23 AM

ഡെമു സര്‍വ്വീസ്‌ നിര്‍ത്തിയതോടെ ഹാര്‍ബര്‍ ടെര്‍മിനല്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസിനുള്ള സാധ്യത മങ്ങി

uploads/news/2018/10/255072/1.jpg

മട്ടാഞ്ചേരി: പതിനാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കൊച്ചി ഹാര്‍ബര്‍ ടെര്‍മിനലില്‍ നിന്ന്‌ ചൂളം വിളി ഉയര്‍ന്നത്‌ പടിഞ്ഞാറന്‍ കൊച്ചിക്കാര്‍ ഏറെ പ്രതീക്ഷയോടെയാണ്‌ കണ്ടതെങ്കിലും ഡെമു സര്‍വീസ്‌ നിര്‍ത്തിയതോടെ പ്രതീക്ഷകള്‍ മങ്ങി.
റെയില്‍വേ അധികൃതരുടെ പിടിപ്പ്‌ കേട്‌ കൊണ്ട്‌ മാത്രമാണ്‌ ഡെമു നിര്‍ത്തലാക്കേണ്ടി വന്നത്‌. തുടക്കം മുതല്‍ തന്നെ ഹാര്‍ബര്‍ ടെര്‍മിനലില്‍ നിന്ന്‌ സര്‍വീസ്‌ ആരംഭിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ്‌ ഡെമു പേരിന്‌ ആരംഭിച്ചത്‌.
എന്നാല്‍ പ്രായോഗികമായ രീതിയില്ലല്ലായിരുന്നു സര്‍വീസ്‌ ആരംഭിച്ചത്‌. അങ്കമാലിയിലേക്ക്‌ സര്‍വീസ്‌ നീട്ടിയാല്‍ യാത്രക്കാര്‍ക്കും റെയില്‍വേക്കും അത്‌ ഗുണകരാമയേനേ. എന്നാല്‍ അതിനൊരുങ്ങാതെ പേരിന്‌ സര്‍വീസ്‌ ആരംഭിച്ച്‌ ദിവസങ്ങള്‍ക്കകം നിര്‍ത്തുകയും ചെയ്‌തു.
ഇവിടെ നിന്ന്‌ ദീര്‍ഘദൂര സര്‍വീസ്‌ ആരംഭിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം.എന്നാല്‍ വൈദ്യുതി വല്‍ക്കരിക്കുന്നതിന്‌ നേവിയുടെ തടസം ചൂണ്ടിക്കാട്ടി ഇതില്‍ നിന്ന്‌ പിന്‍മാറുകയായിരുന്നു. ഡെമു നീട്ടിയിരുന്നെങ്കില്‍ ടെര്‍മിനല്‍ സജീവമാകുമായിരുന്നു.
എന്നാല്‍ അതിനും തയാറാകാതെ നിര്‍ത്തലാക്കാനുള്ള തീരുമാനമാണെടുത്തത്‌. ഇനി ഇവിടെ നിന്ന്‌ സര്‍വീസ്‌ തുടങ്ങുന്ന കാര്യത്തില്‍ പ്രതീക്ഷകള്‍ അസ്‌തമിച്ച മട്ടാണ്‌. റെയില്‍വേയുടെ സമീപനത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 09 Oct 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW