Tuesday, October 16, 2018 Last Updated 35 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 12.27 AM

വ്യാപാര സ്‌ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നീക്കാനെത്തിയ അധികൃതരെ വ്യാപാരികള്‍ തടഞ്ഞു

uploads/news/2018/10/255093/1.jpg

കാസര്‍ഗോഡ്‌: കലക്‌ടറുടെ ഉത്തരവിനെ തുടര്‍ന്ന്‌ മുന്നറിയിപ്പില്ലാതെ ദേശീയപാതക്കരികിലെ വ്യാപാര സ്‌ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നീക്കാനെത്തിയ അധികൃതരെ വ്യാപാരികള്‍ തടഞ്ഞു. ഇതേതുടര്‍ന്ന്‌ നഗരത്തില്‍ അധികൃതരും വ്യാപാരികളും തമ്മില്‍ വാക്കേറ്റമുണ്ടായി. കാസര്‍ഗോഡ്‌ ് പുതിയ ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരത്തെ നിരവധി ബോര്‍ഡുകളാണ്‌ നാഷണല്‍ ഹൈവേ അധികൃതര്‍ പോലീസിന്റെ സഹായത്തോടെ നീക്കം ചെയ്ായനെത്തിയത്‌.
നഗരസഭയില്‍ ബോര്‍ഡ്‌ സ്‌ഥാപിക്കാന്‍ മുന്‍കൂട്ടി ഫീസടച്ചിട്ടും ബോര്‍ഡുകള്‍ നശിപ്പിച്ചു കളയുന്നത്‌ വ്യാപാരികള്‍ ചോദ്യം ചെയ്‌തു. തങ്ങള്‍ തന്നെ ഇത്‌ നീക്കാമെന്ന്‌ പല വ്യാപാരികളും അറിയിച്ചെങ്കിലും അതിന്‌ കൂട്ടാക്കാതെ ബോര്‍ഡുകള്‍ മിനി ലോറിയില്‍ കയറ്റുകയായിരുന്നു. വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ അധികൃതര്‍ തിരിച്ചുപോയി. കഴിഞ്ഞ ജില്ലാ വികസന യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ബോര്‍ഡുകള്‍ നീക്കം ചെയ്‌തതെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെയുള്ള നീക്കം ചെയ്യുന്നതിനെയാണ്‌ തങ്ങള്‍ എതിര്‍ക്കുന്നതെന്ന്‌ വ്യാപാരികള്‍ പറയുന്നു.

Ads by Google
Advertisement
Tuesday 09 Oct 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW