Monday, December 10, 2018 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 11.56 PM

ജില്ലയില്‍ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തനം ശക്‌തമാക്കുന്നു

uploads/news/2018/10/255419/1.jpg

മലപ്പുറം: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളുടെ വര്‍ധനവ്‌ കണക്കി ലെടുത്ത്‌ ജില്ലയില്‍ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തനം ശക്‌തമാക്കുന്നു. ഇതിനായി ഒരു വര്‍ഷത്തേക്കുള്ള ആക്ഷന്‍ പ്ലാന്‍ തയ്ാറാക്കയാന്‍ തീരുമാനമായി. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും നിയമസഹായ സമിതികളുടെയും പങ്കാളിത്തത്തോടെ കുട്ടികളുടെ കൂടി അഭിപ്രായം തേടി ഒരു വര്‍ഷത്തേക്കുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനാണ്‌ തീരുമാനം. ജില്ലാ കലക്‌ടര്‍ അമിത്‌ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക സംയുക്‌തയോഗത്തിലാണ്‌ ഇതുസംബന്ധിച്ച്‌ തീരുമാനമായത്‌.
കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്‌ക്കും പരിഗണന നല്‍കി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ നിശ്‌ചിത വിഹിതം അതതു സാമ്പത്തിക വര്‍ഷങ്ങളില്‍ നീക്കിവയ്‌ക്കാനും സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുന്ന തരത്തിലുമാകും ഇനിയുള്ള പ്രവര്‍ത്തനം. ഇതുസംബന്ധിച്ച്‌ സ്‌കൂള്‍ കോളേജ്‌ തലങ്ങളില്‍ ജില്ലാ പോലീസ്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബോധവത്‌ക്കരണം നടത്തും. ലൈംഗിക ചൂഷണം തിരിച്ചറിയാന്‍ കുട്ടികള്‍ക്കിടയില്‍ ദൃശ്യങ്ങളുടെ സഹായത്തോടെ ബോധവത്‌ക്കരണം നടത്തും. ഇതിനായി പാവനാടക മാതൃകകള്‍ അവലംബിക്കും. ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തന ങ്ങളില്‍ കുട്ടികള്‍ക്ക്‌ പുറമെ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടും. പി.ടി.എ ഭാരവാഹികള്‍ക്കിടയിലും ബോധവത്‌കരണം നടത്തും.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, സ്‌കൂള്‍ പ്രധാനധ്യാപകര്‍ എന്നിവര്‍ക്ക്‌ വിശദാംശങ്ങള്‍ കൈമാറാനാണ്‌ തീരുമാനം. സംയുക്‌തയോഗത്തില്‍ യുനിസെഫ്‌ സോഷ്യല്‍ പോളിസി സ്‌പെഷലിസ്‌റ്റ് ജി കുമാരേശന്‍ മുഖ്യപ്രഭാഷണം നടത്തി. ചൈല്‍ഡ്‌ ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍ സീനിയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിരീഷ്‌ ആന്റണി പദ്ധതി വിശദീകരിച്ചു. ചൈല്‍ഡ്‌ ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.പി സലീം ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. മലപ്പുറം ചൈല്‍ഡ്‌ ലൈന്‍ ഡയറക്‌ടര്‍ മീന കുരുവിള സ്വാഗതവും ചൈല്‍ഡ്‌ ലൈന്‍ കോര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ നന്ദിയും പറഞ്ഞു. ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയംഗം പി മുഹമ്മദ്‌ ഹാരിസ്‌, അസിസ്‌റ്റന്റ്‌ ലേബര്‍ ഓഫീസര്‍ കെ കൃഷ്‌ണന്‍, സി.ഡി.പി.ഒ ഗീതാജ്‌ഞലി, ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ്‌ ജഡ്‌ജുമായ ആര്‍ മിനി, ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്‌.പി പി.സി ഹരിദാസ്‌, എസ്‌.ഐ സുബ്രഹ്‌മണ്യന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: വി.ജെ ജോസഫ്‌, ഡെപ്യൂട്ടി കലക്‌ടര്‍ അബ്‌ദുല്‍ റഷീദ്‌, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത, നിലമ്പൂര്‍, വണ്ടൂര്‍, വേങ്ങര, അരീക്കോട്‌ എ.ഇ.ഒമാരായ ടി.പി മോഹന്‍ദാസ്‌, പി ഉണ്ണികൃഷ്‌ണന്‍, എന്‍ ജിതേഷന്‍, കെ നജീബ്‌, തവനൂര്‍ ചില്‍ഡ്രന്‍സ്‌ ഹോം സൂപ്രണ്ട്‌ എം.സി മോളി, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ്‌ യൂനിറ്റ്‌ സി.പി.ഒ പി മുഹമ്മദ്‌ ഷാഫി, വേങ്ങര വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സി.കെ നിരജ്‌ഞന, ചേറൂര്‍ പി.പി.വൈ.ടി.എം സ്‌കൂളിലെ വി.പി നന്ദന, പത്ത്‌ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 09 Oct 2018 11.56 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW