Monday, December 10, 2018 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.17 AM

ബഹുനില കെട്ടിടങ്ങളുടെ പെര്‍മിറ്റും ഓണ്‍ലൈനിലേക്ക്‌

uploads/news/2018/10/255718/2.jpg

കോഴിക്കോട്‌: പത്തുമീറ്റര്‍ ഉയരമുള്ള കെട്ടിടങ്ങളുടെ പെര്‍മിറ്റ്‌ ഓണ്‍ലൈന്‍ ആക്കിയതിനു പിന്നാലെ ബഹുനില കെട്ടിടങ്ങള്‍ക്കു നിര്‍മാണ പെര്‍മിറ്റ്‌ നല്‍കുന്നതും കോര്‍പറേഷന്‍ ഓണ്‍ലൈനിലേക്ക്‌ മാറ്റുന്നു.കെട്ടിട നിര്‍മാണ പെര്‍മിറ്റ്‌ ഓണ്‍ലൈന്‍ വഴി നല്‍കുന്ന'സുവേഗ' എന്ന പദ്ധതിയുടെ രണ്ടാംഘട്ടം അടുത്ത ജനുവരിയോടെ നടപ്പാക്കാനാണ്‌ ആലോചന.
റീജ്യണല്‍ ടൗണ്‍പ്ലാനിംഗ്‌ വിഭാഗത്തിലെ ഉദ്യോഗസ്‌ഥരുമായി ഇതുമായി ബന്ധപ്പെട്ട്‌ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ പത്തു മീറ്റര്‍ ഉയരത്തിലുള്ള കെട്ടിടം നിര്‍മിക്കുനന്തിനുള്ള അപേക്ഷയാണ്‌ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കേണ്ടത്‌. ഓണ്‍ലൈനില്‍ തന്നെ ഇതിന്റെ അംഗീകാരം കിട്ടുകയും ചെയ്ും.ഇതു രണ്ടയാം ഘട്ടത്തില്‍ ഫ്‌ളാറ്റുകള്‍ അടക്കമുള്ള ഉയരംകുടിയ കെട്ടിടങ്ങള്‍ക്കും ബാധകമാക്കാനാണ്‌ തീരുമാനം.ഇതിനാവശ്യമായ സൗകര്യങ്ങള്‍ കോര്‍പറേഷന്‍ ടൗണ്‍പ്ലനിംഗ്‌ വിഭാഗത്തില്‍ ഒരുക്കാന്‍ തീരുമാനമായിട്ടുണ്ട്‌.എല്ലാവിധ കെട്ടിടങ്ങള്‍ക്കും പെര്‍മിറ്റ്‌ നല്‍കുന്നത്‌ ഓണ്‍ലൈന്‍ വഴിയാക്കികഴിഞ്ഞാല്‍ ഇതിനുള്ള അപേക്ഷ നേരിട്ട്‌ സ്വീകരിക്കുന്നത്‌ കോര്‍പറേഷന്‍ നിര്‍ത്തലാക്കും.
രണ്ടം ഘട്ടത്തില്‍ സുവേഗ നടപ്പാക്കുന്നതിനു ടൗണ്‍പ്ലാനിംഗ്‌ വിഭാഗത്തില്‍ 50 ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇതിനുവേണ്ടി 15 ലക്ഷം രൂപ വിനിയോഗിക്കുമെന്ന്‌ മേയര്‍ അറിയിച്ചു.
കെട്ടിട നിര്‍മാണ പ്ലാനുകള്‍ക്ക്‌ വേഗത്തില്‍ പെര്‍മിറ്റ്‌ നല്‍കുന്നതിനു ഹൈസ്‌പീഡ്‌ ഇന്റര്‍നെറ്റ്‌ സംവിധാനം കോര്‍പറേഷനില്‍ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്‌. കെട്ടിടം ഉണ്ടാക്കുന്നവര്‍ കോര്‍പറേഷന്‍ ഓഫീസില്‍ നിരന്തരം കയറിയിറങ്ങുന്നത്‌ ഒഴിവാക്കുന്നതിനാണ്‌ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്‌. അപേക്ഷയും കെട്ടിടത്തിന്റെ പ്ലാനും കോര്‍പറേഷന്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യുന്നതോടെ ഇതിന്റെ പ്രക്രിയ ആരംഭിക്കും. കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ വ്യവസ്‌ഥയിലെ ലംഘനവും തീരദേശ നിയമത്തിലെ ലംഘനവും നെല്‍വയല്‍ നിയമലംഘനവുമെല്ലാം കോര്‍പറേഷനില്‍ സ്‌ഥാപിച്ചിട്ടുള്ള ഇതിന്റെ സോഫ്‌റ്റ്വെയര്‍ കണ്ടുപിടിക്കും. ഇത്തരത്തിലുള്ള നിയലംഘനങ്ങള്‍ അപേക്ഷയിലുണ്ടെങ്കില്‍ ഓണ്‍ലൈനില്‍തന്നെ അപേക്ഷ നിരസിക്കും.ഓണ്‍ലൈന്‍ വഴി പെര്‍മിറ്റ്‌ നല്‍കുന്നതോടെ ഇതിന്റെ നടപടിക്രമങ്ങള്‍ സുതാര്യമായിരിക്കും. പെര്‍മിറ്റ്‌ അപേക്ഷയുടെ ഓരോ ഘട്ടവും അപേക്ഷകനു ഓണ്‍ലൈന്‍വഴി മനസിലാക്കാന്‍ സാധിക്കും.

Ads by Google
Advertisement
Thursday 11 Oct 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW