Tuesday, October 16, 2018 Last Updated 30 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.21 AM

കെ.കെ.റോഡ്‌ നിവരും

uploads/news/2018/10/255751/2.jpg

പാമ്പാടി: കൊല്ലം - ദിണ്ഡിഗല്‍ ദേശീയപാതയുടെ ഭാഗമായ കെ.കെ. റോഡിലെ കോട്ടയം മുതല്‍ കിഴക്കോട്ടുള്ള 36 കിലോമീറ്ററിന്റെ നവീകരണത്തിനായി 200 കോടി രൂപയുടെ പദ്ധതി വരുന്നു.
കഞ്ഞിക്കുഴി മുതല്‍ പുളിക്കല്‍കവല വരെയുള്ള 20 കിലോമീറ്റര്‍ റോഡിന്റെ നവീകരണത്തിനായി അനുവദിച്ച 20 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ചാണു പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്‌്. റോഡിന്റെ ഇരുവശവും ഒരു മീറ്റര്‍ വീതം വീതികൂട്ടി നവീകരിക്കാനായിരുന്നു മുമ്പ്‌ 20 കോടി അനുവദിച്ചിരുന്നത്‌.
കോട്ടയം മുതല്‍ 19-ാം മൈല്‍ വരെയുള്ള ഭാഗത്തിനായാണു പുതിയ പദ്ധതി തയാറാക്കുന്നത്‌. വിശദമായ പദ്ധതി റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്‌. കെ.കെ. റോഡിന്റെ ശാപമെന്നു യാത്രക്കാര്‍ പറയുന്ന കൊടുംവളവുകള്‍ നിവര്‍ത്തുന്നതുള്‍പ്പെടെയുള്ള നവീകരണമാണു പദ്ധിതിയില്‍ ഉദ്ദേശിക്കുന്നത്‌. റോഡിലെ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കൊടുംവളവുകള്‍ നിവര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. വ്യക്‌തികളും സംഘടനകളുമുള്‍പ്പെടെ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു നിരവധി നല്‍കിയിരുന്നു.
ഇവ കണക്കിലെടുത്തു വളവുകള്‍ സ്‌ഥലം ഏറ്റെടുത്താണു നിവര്‍ത്തുക. സ്‌ഥിരം അപകടവളവുകളായ ആറാംമൈല്‍, ഇല്ലിവളവ്‌, ഇളപ്പുങ്കല്‍, അണ്ണാടിവയല്‍, എട്ടാംമൈല്‍, വട്ടമലപ്പടി, പാമ്പാടി ആശുപത്രിപ്പടി, ചേന്നംപള്ളി, പതിമൂന്നാംമൈല്‍,സെന്റ്‌ പോള്‍സ്‌ സ്‌കൂള്‍ വളവ്‌, പന്നകംപാലം, ചെല്ലിമറ്റം, പതിനഞ്ചാംമൈല്‍, കൊടുങ്ങൂര്‍ തുടങ്ങിയ വളവുകളിലാണു സ്‌ഥിരമായി അപകടങ്ങളുണ്ടാകുന്നത്‌.
ഈ വളവുകള്‍ ഇല്ലാതാകണമെങ്കില്‍ സ്‌ഥലം ഏറ്റെടുക്കണം. സ്‌ഥലം ഏറ്റെടുക്കാനാവശ്യമായ തുകകൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടിവന്നതാണു നവീകരണത്തിനു കാലതാമസമുണ്ടാകാന്‍ കാരണമെന്നു ദേശീയപാതാ വിഭാഗം അധികൃതര്‍ അറിയിച്ചു.

വീതി കൂട്ടണമെങ്കിലും കൂടുതല്‍ സ്‌ഥലമേറ്റെടുക്കേണ്ടതായി വരും. എന്നാല്‍, പാമ്പാടി, മണര്‍കാട്‌ എന്നിവിടങ്ങളില്‍ ബൈപ്പാസ്‌ റോഡുകള്‍ കൂടി വന്നാലേ ഗതാഗതം സുഗമമാകൂവെന്നു നാട്ടുകാര്‍ പറയുന്നു. കഞ്ഞിക്കുഴി, കളത്തിപ്പടി, മണര്‍കാട്‌, പാമ്പാടി, പുളിക്കല്‍കവല, കൊടുങ്ങൂര്‍ എന്നിവിടങ്ങളിലെ വികസനം അപ്രായോഗികമാണെന്നു വ്യാപാരികള്‍ പറയുന്നു. കെ.കെ. റോഡിലെ വളവുകളില്‍ അപകടങ്ങളും മരണങ്ങളുമുണ്ടാകുന്നത്‌ പതിവാണ്‌. അപകടങ്ങള്‍ കുറയ്‌ക്കാന്‍ വളവുകള്‍ നിവര്‍ത്തുക മാത്രമാണു പോംവഴി. റോഡിന്റെ ജില്ലയില്‍ വരുന്ന ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ അപകട വളവുകള്‍ വരുന്ന ഭാഗമാണ്‌ നവീകരിക്കുന്നത്‌.

Ads by Google
Advertisement
Thursday 11 Oct 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW