ബത്തേരി: എക്സ് സര്‍വ്വീസ്മെന്‍ കോളനിക്ക് സമീപമുള്ള പൂതിക്കാട് ചെക്ക്ഡാമില്‍ നിന്ന് അനധികൃതമായി മണല്‍ കോരുന്നതായി ആക്ഷേപം. മണല്‍ വാരി കുഴിയായതിനാല്‍ ചെക്ക്ഡാമിന്റെ ഒരു വശം തകര്‍ന്നു. കാലങ്ങളായി ഇവിടെ നിന്നും മണല്‍ ശേഖരിക്കുന്നുണ്ട്. ചാക്കില്‍ നിറച്ച് മണല്‍ പുറത്തേക്ക് വാണീജ്യാടിസ്ഥാനത്തില്‍ കടത്തുന്നതായി സംശയമുള്ളതായും നാട്ടുകാര്‍ പറയുന്നു.പല തവണ അധികാരികളെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു.
പരിസരത്തെ നൂറോളം കുടുംബങ്ങള്‍ അലക്കുന്നതിനും ,കുളിക്കുന്നതിനും മറ്റും ചെക്ക്ഡാമിനെ ആശ്രയിക്കുന്നുണ്ട്. നീരൊഴുക്ക് തടഞ്ഞു നിര്‍ത്തുന്നതു കൊണ്ട് തന്നെ ഈ പ്രദേശത്ത് വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെടാറില്ല. പ്രകൃതിക്ക് ദോഷകരമായ രീതിയിലുള്ള മണല്‍ വാരല്‍ അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.