Monday, June 17, 2019 Last Updated 21 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.47 AM

'വ്യത്യസ്‌തരല്ല, ഇവര്‍ വ്യക്‌തിത്വമുള്ളവര്‍' കേരളത്തില്‍ രണ്ടാമത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം തൃപ്‌തിക്ക്‌ ഹൃതിക്‌ വരണമാല്യം ചാര്‍ത്തി

uploads/news/2019/06/314021/m1.jpg

മലപ്പുറം

കേരളത്തില്‍ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹംകൂടി. ട്രാന്‍സ്‌ജെന്‍ഡറുകളുടെ മുന്നേറ്റങ്ങള്‍ക്ക്‌ കരുത്തുപകര്‍ന്നുകൊണ്ടു ഇന്നലെ ട്രാന്‍സ്‌ സ്‌ത്രീയായ തൃപ്‌തിക്ക്‌ ട്രാന്‍സ്‌ പുരുഷനായ ഹൃതിക്‌ വരണമാല്യം ചാര്‍ത്തി. സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌ട് പ്രകാരമുള്ള സംസ്‌ഥാനത്തെ രണ്ടാമത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണ്‌ ഇന്നലെ ആലുവ പെരുമ്പള്ളി ഭഗവതി ക്ഷേത്രത്തില്‍വെച്ചുനടന്നത്‌. രാവിലെ ഒമ്പതിനാണ്‌ ചടങ്ങുകള്‍ നടന്നത്‌. ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയും കാസര്‍കോട്‌ സ്വദേശിയുംകൊച്ചിയില്‍ താമസക്കാരിയുമായ തൃപ്‌തിയും, തിരുവനന്തപുരം സ്വദേശിയും തൃശൂര്‍ താമസക്കാരനുമായ ഹൃദികും തമ്മിലുള്ള വിവാഹം ലളിതമായാണ്‌ ക്ഷേത്രത്തില്‍വെച്ചു നടന്നത്‌. തുടര്‍ന്നു വൈകിട്ടു ആറു മുതല്‍ 10വരെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി കൊച്ചിപാലാരിവട്ടത്തുവെച്ചു വിരുന്നുസല്‍ക്കാരവും നടത്തി. മിനു, മീനാക്ഷികളുടെ മകനും ട്രാന്‍സ്‌ പുരുഷനുമായ ഹൃദികും, ട്രാന്‍സ്‌ സ്‌ത്രീയായ തൃപ്‌തിയും പരസ്രം അടുത്തറിഞ്ഞ ശേഷമാണ്‌ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്‌. കേരളത്തില്‍ ആദ്യമായി സ്‌പെഷ്യല്‍ മാരേജ്‌ ആക്‌ട് പ്രകാരം വിവാഹിതരായ ട്രാന്‍സ്‌ ദമ്പതികള്‍ സൂര്യയും ഇഷാനുമാണ്‌.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകകൂടിയായ തൃപ്‌തിക്ക്‌ കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ ആര്‍ട്ടിസാന്‍ ഐഡി കാര്‍ഡുവരെ ലഭിച്ചിരുന്നു.
കൈകള്‍കൊണ്ട്‌ ആഭരണങ്ങളും, അലങ്കാരങ്ങള്‍ നിറഞ്ഞ കുപ്പികളും ഉണ്ടാക്കി ഇതിനകം തൃപ്‌തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സില്‍ക്ക്‌ നൂലുകള്‍, മുത്തുകള്‍ ഉണങ്ങിയ വിത്തുകള്‍, ഉണങ്ങിയ പൂക്കള്‍ തുടങ്ങിയവ ഉപയോഗിച്ചാണ്‌ തൃപ്‌തി ആഭരണങ്ങള്‍ ഉണ്ടാക്കാറ്‌. ഒഴിഞ്ഞ മദ്യകുപ്പികളും മറ്റുമാണ്‌ തൃപ്‌തിയിടെ കലവിരുതിനാല്‍ അലങ്കാര കുപ്പികളും സ്‌പെഷ്യല്‍ വൈന്‍ കുപ്പികളുമായി മാറുന്നത്‌. നിലവില്‍ ഇവയുടെ ഓണ്‍ലൈന്‍ വ്യാപാരവും നടത്തുന്നുണ്ട്‌. മനസ്സുകൊണ്ടുസ്‌ത്രീയായ മാറിയ തൃപ്‌തി ശസ്‌ത്രക്രിയയിലൂടെ നേരത്തെ ശാരീരികമായും സ്‌ത്രീയായ മാറിയിരുന്നു. രാവിലെ ക്ഷേത്രത്തില്‍വെച്ചു നടന്ന താലിക്കെട്ടിന്‌ വിരലിലെണ്ണാവുന്ന അടുത്ത ബന്ധുക്കളും സൃഹൃത്തൃക്കളും മാത്രമാണ്‌ പങ്കെടുത്തത്‌. നിയമപരമായ കേരളത്തിലെ രണ്ടാമത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണിതെന്നും, നിയമപരമായ വിവാഹങ്ങള്‍ കമ്മ്യൂണിറ്റിക്കുള്ളില്‍നിന്നും ഇനിയും ഉടന്‍ ഉണ്ടാകുമെന്നും ഇത്തരം വിവാഹങ്ങള്‍ക്ക്‌ കമ്മ്യൂണിറ്റ്‌ ഏറെ വിലകല്‍പ്പിക്കുന്നുണ്ടെന്നും ധ്വയ ചാരിറ്റബിള്‍ സൊസൈറ്റി സ്‌ഥാപക സെക്രട്ടറി രഞ്‌ജു രഞ്‌ജിമാര്‍ മംഗളത്തോട്‌ പറഞ്ഞു.
വരനുവേണ്ടി ട്രാന്‍സ്‌ജെന്‍ഡര്‍ ദീപ്‌തി കല്യാണിയും, വധുവിനുവേണ്ടി സൂര്യാ ഇഷാനുമാണു സാക്ഷിപട്ടികയില്‍ ഒപ്പിട്ടത്‌, വരനെ സഹോദരിയുടെ സ്‌ഥാനത്തുനിന്നു പൂമാല ചാര്‍ത്തി വരവേറ്റതും സൂര്യയാണ്‌.

വി.പി.നിസാര്‍

Ads by Google
Advertisement
Tuesday 11 Jun 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW