Monday, June 17, 2019 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 01.11 AM

കടല്‍ കയറി വീടു തകര്‍ന്ന കുടുംബങ്ങള്‍ ദേശീയപാത ഉപരോധിച്ചു: രണ്ടുമണിക്കൂര്‍ ഗതാഗതം സ്‌തംഭിച്ചു

uploads/news/2019/06/314223/a1.jpg

അമ്പലപ്പുഴ: കടല്‍കയറി വീടു തകര്‍ന്ന കുടുംബങ്ങള്‍ ദേശീയപാത ഉപരോധിച്ചു. ദേശീയപാതയില്‍ രണ്ട്‌ മണിക്കൂര്‍ ഗതാഗത സ്‌തംഭനം. അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ പുതുവല്‍ ഗിരീഷ്‌, കരീം, പൊടിയന്‍, ഗിരീഷ്‌ എന്നിവരുടെ വീടുകളാണ്‌ ശക്‌തമായ കടലാക്രമണത്തെത്തുടര്‍ന്ന്‌ ഇന്നലെ തകര്‍ന്നത്‌. രാവിലെ മുതലുണ്ടായ ശക്‌തമായ കടലാക്രമണത്തെത്തുടര്‍ന്ന്‌ ഒന്ന്‌, 15 വാര്‍ഡുകളിലെ ഇരുപതോളം വീടുകളാണ്‌ തകര്‍ച്ചാഭീഷണി നേരിടുന്നത്‌. കടലാക്രമണം ശക്‌തമായിട്ടും വീടുകള്‍ സംരക്ഷിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌
സ്‌ത്രീകളടക്കമുള്ള നൂറുകണക്കിന്‌ തീരദേശവാസികള്‍ ഇന്നലെ വൈകിട്ട്‌ ആറോടെ കാക്കാഴം റെയില്‍വെ മേല്‍പ്പാലത്തിന്റെ തെക്കുഭാഗത്തായി ഉപരോധം ആരംഭിച്ചത്‌. വിവരമറിഞ്ഞ്‌ അമ്പലപ്പുഴ സി.ഐ എം.കെ മുരളിയുടെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടന്നെങ്കിലും ജില്ലാ കലക്‌ടറെത്തി ഉറപ്പുനല്‍കാതെ ഉപരോധത്തില്‍ നിന്ന്‌ പിന്‍മാറില്ലെന്ന്‌ ഇവര്‍ അറിയിച്ചു. ഏഴോടെ ജില്ലാ പോലീസ്‌ ചീഫ്‌ കെ.എം. ടോമിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സന്നാഹം സ്‌ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ നിന്ന്‌ പ്രതിഷേധക്കാര്‍ പിന്‍മാറിയില്ല. ഒടുവില്‍ ഏഴരയോടെ ജില്ലാ കലക്‌ടര്‍ സ്‌ഥലത്തെത്തി ചര്‍ച്ച നടത്തി. രണ്ടു ദിവസത്തിനുള്ളില്‍ കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കാമെന്നും കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളില്‍ താമസം മാറുന്നവര്‍ക്ക്‌ 10 ലക്ഷം രൂപ നല്‍കാമെന്നുമുള്ള കലക്‌ടറുടെ ഉറപ്പിന്മേല്‍ രാത്രി എട്ടോടെ ഉപരോധം അവസാനിപ്പിച്ചു. പിന്നീട്‌ ജില്ലാ കലക്‌ടര്‍ കടലാക്രമണ ബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ചു. ഉപരോധത്തെത്തുടര്‍ന്ന്‌ ദേശീയ പാതയില്‍ കിലോമീറ്ററുകളോളമാണ്‌ ഗതാഗത സ്‌തംഭനം ഉണ്ടായത്‌.

Ads by Google
Advertisement
Wednesday 12 Jun 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW