Sunday, July 21, 2019 Last Updated 20 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 02.16 AM

മഴ: അതീവ ജാഗ്രത വേണമെന്ന്‌ ജില്ലാ ഭരണകൂടം

തൊടുപുഴ: കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ ചെറിയ മഴ പോലും വലിയ ആഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്‌ടര്‍ എച്ച്‌. ദിനേശന്‍ നിര്‍ദേശിച്ചു. കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനു മുന്നോടിയായി നടത്തിയ അവലോകനയോഗത്തില്‍ ജില്ലയിലെ എല്ലാ വകുപ്പ്‌ ഉദ്യോഗസ്‌ഥരും പങ്കെടുത്തു.
പ്രധാനമായും എല്ലാ വകുപ്പുകളിലും ഓരോ നോഡല്‍ ഓഫീസറെ നിയമിക്കുക, തദ്ദേശ സ്വയം ഭരണ സ്‌ഥാപനവും വനം വകുപ്പും സംയുക്‌തമായി അപകട സാഹചര്യത്തില്‍ ഉള്ള മരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റുക, ഒഴുക്ക്‌ തടസപ്പെടുത്തുന്ന നീര്‍ച്ചാലുകള്‍, പുഴകള്‍, തോടുകള്‍ തുടങ്ങിയ ജലസ്രോതസുകളുടെ നീരൊഴുക്ക്‌ സുഗമമാക്കുക എന്നീ നടപടികള്‍ സ്വീകരിച്ചുവരുകയാണ്‌. ജനങ്ങള്‍ രാത്രി കാലങ്ങളിലെ യാത്ര കഴിവതും ഒഴിവാക്കണം. മഴ സമയത്ത്‌ മരങ്ങളുടെ ചുവട്ടില്‍ വാഹനം നിര്‍ത്തി ഇടരുത്‌.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അപകട സൂചന ബോര്‍ഡുകള്‍ സ്‌ഥാപിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട്‌ കലക്‌ടര്‍ ആവശ്യപ്പെട്ടു. ക്യാമ്പുകള്‍ തുറക്കേണ്ടി വന്നാല്‍ സ്‌കൂള്‍ ഒഴികെയുള്ള സ്‌ഥാപനങ്ങള്‍ കണ്ടെത്തണം.
ആവശ്യത്തിന്‌ ഭക്ഷ്യ വസ്‌തുക്കള്‍ ശേഖരിച്ചു വയ്‌ക്കുകയും വേണം.
ഓരോ ക്യാമ്പിലും രണ്ട്‌ ഉദ്യോഗസ്‌ഥരും എട്ട്‌ ക്യാമ്പിന്‌ ഒരു സെക്‌ടര്‍ ഓഫീസര്‍ എന്ന നിലയ്‌ക്കും ഉദ്യോഗസ്‌ഥരെ നിയമിക്കും.
ഡാം തുറക്കേണ്ട സാഹചര്യം വന്നാല്‍ 32 മണിക്കൂറിന്‌ മുന്‍പ്‌ അറിയിപ്പ്‌ നല്‍കണം. കൂടാതെ ഇക്കാര്യം സമയാസമയം ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ കലക്‌ടറെ അറിയിക്കണം.
യോഗത്തില്‍ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ: എം.പി വിനോദ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചു ത്രേസ്യ പൗലോസ്‌, വിവിധ വകുപ്പ്‌ തല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്‍ട്രോള്‍ റൂമുകളും ഫോണ്‍ നമ്പറും

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടു കലക്‌ടറേറ്റിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഫോണ്‍ നമ്പറുകള്‍:
കലക്‌ടറേറ്റ്‌ 04862 233111, 9383463036. ടോള്‍ ഫ്രീ 1077, ഉടുമ്പഞ്ചോല 04868 232050, ഇടുക്കി 04862 235361, ദേവികുളം 04865 264231, പീരുമേട്‌ 04869 232077, തൊടുപുഴ 04862 222503.
പോലീസ്‌
ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ 04862 233006, ഡിവൈ.എസ്‌.പി കട്ടപ്പന 04868 272978, ഡിവൈ.എസ്‌.പി തൊടുപുഴ 04862 227472, ഡിവൈ.എസ്‌.പി മൂന്നാര്‍ 04865 230382,
ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ
സ്‌റ്റേഷനുകള്‍
കട്ടപ്പന 04868 272300, തൊടുപുഴ 04862 222911, മൂന്നാര്‍ 04865 230290, ഇടുക്കി 04862 236100.

Ads by Google
Advertisement
Thursday 13 Jun 2019 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW